ഭാരത് ജോഡോ യാത്രയ്ക്കിടെ അപകടം: 4 പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു

Published : Oct 16, 2022, 11:14 AM ISTUpdated : Oct 16, 2022, 05:59 PM IST
ഭാരത് ജോഡോ യാത്രയ്ക്കിടെ അപകടം: 4 പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു

Synopsis

പരിക്കേറ്റവ‍ര്‍ക്ക് കോൺഗ്രസ് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 

ബംഗ്ലൂരു : കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ ക‍‍ര്‍ണാടകയിലെ ബെല്ലാരിയിൽ വെച്ച് അപകടം. നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു. പരിക്കേറ്റ നാല് പേരെയും ബെള്ളാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ സംഘം കടന്ന് പോകുന്നതിന് തൊട്ട് മുമ്പ് ഫ്ലക്സുകളും മറ്റുമുള്ള ഒരു വാഹനവും കോൺഗ്രസിന്റെ മാധ്യമ സ്ഥാപനങ്ങളിലെ പ്രവ‍‍ര്‍ത്തകരുടെ ഒരു വാഹനവും കടന്ന് പോകുന്നുണ്ട്. ഇതിൽ ഫ്ലക്സുകൾ കൈകാര്യം ചെയ്യുന്ന വാഹനങ്ങളിലുണ്ടായിരുന്ന നാല് പ്രവ‍ര്‍ത്തകര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഇരുമ്പ് വടി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഫ്ലക്സിന് മുകളിൽ നാല്പ്രവ‍ര്‍ത്തക‍രുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവ‍ര്‍ക്ക് കോൺഗ്രസ് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 

അതേ സമയം, കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആയിരം കിലോമീറ്റര്‍  പിന്നിട്ട് കഴിഞ്ഞു. വടക്കന്‍ കര്‍ണാടകയിലെ ജോ‍‍ഡോ യാത്രയില്‍ മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളായ കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരും യാത്രയുടെ ഭാഗമാകും. ആന്ധ്ര, കര്‍ണാടക അതിര്‍ത്തി മേഖലയിലൂടെയാണ് ഇപ്പോള്‍ യാത്ര പുരോഗമിക്കുന്നത്. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും യാത്രയില്‍ പങ്കാളികളാകും. 

കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലേക്ക് പോകും വഴി ബസപകടം: പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം

 

 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന