
നാഗ്പൂർ: ബിജെപിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ചില കോൺഗ്രസ് നേതാക്കൾ തനിക്ക് ഫോൺ സന്ദേശങ്ങൾ നൽകിയതായി കേന്ദ്രമന്ത്രിയും നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ നിതിൻ ഗഡ്ക്കരി. നാഗ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ കൂടാതെ മറ്റ് പ്രതിപക്ഷ പാർട്ടി പ്രവർത്തകരും തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഗഡ്ക്കരി പറഞ്ഞു.
'ശരീരം കൊണ്ട് ബിജെപിയാണെങ്കിലും മനസ്സുകൊണ്ട് എന്നോടൊപ്പമാണെന്നാണ് അവർ പറയുന്നത്. അതുകൊണ്ട് എല്ലാവരുടെയും പൂർണ്ണ പിന്തുണ എനിക്കുണ്ട്'- ഗഡ്ക്കരി പറഞ്ഞു. ജാതി, മതം, ഭാഷ, പാർട്ടി ഭേദമെന്യേ എല്ലാവർക്കും വേണ്ടി താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തനിക്ക് വിജയം സുനിശ്ചിതമാണെന്ന് അറിയിക്കുകയും ചെയ്തതായി ഗഡ്ക്കരി അവകാശപ്പെട്ടു.
2014 നെക്കാൾ വൻ ഭൂരിപക്ഷത്തോടു കൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ജയിക്കൻ സാധിക്കുമെന്നും ഗഡ്ക്കരി അവകാശപ്പെട്ടു. പ്രതിപക്ഷ പാർട്ടികളെയും സ്ഥാനാർത്ഥികളെയും വിമർശിക്കേണ്ടെന്ന് തീരുമാനിച്ചതായും ഇക്കാലയളവിനുള്ളിൽ താൻ ചെയ്ത നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജനങ്ങളോട് വോട്ടഭ്യർത്ഥിക്കുന്നതെന്നും ഗഡ്ക്കരി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam