ഭരണഘടനാ ദിനാചരണം; പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തികൊണ്ടെന്ന് മോദി; കോണ്‍ഗ്രസിന് വിമര്‍ശനം

Published : Nov 26, 2025, 10:42 AM IST
PM MODI

Synopsis

ഭരണഘടനയുടെ ശക്തി കാരണമാണ് പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രി ആയതെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രവൃത്തിയിലൂടെ ഭരണഘടന മൂല്യങ്ങൾ ശക്തിപ്പെടുത്താമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

ദില്ലി: ഭരണഘടന അംഗീകരിച്ചതിന്‍റെ സ്മരണയ്ക്കായി രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കും. പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നേതൃത്വം നൽകും. രാവിലെ 11 മണിക്കാരംഭിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ സ്പീക്കർ ഓം ബിർള മറ്റു പാർലമെന്‍റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലുഗു, ഒഡിയ, അസമീസ് എന്നീ ഒമ്പതു ഭാഷകളിലുള്ള ഭരണഘടന പരിഭാഷ ചടങ്ങിൽ പ്രകാശനം ചെയ്യും. ഭരണഘടന അംഗീകരിച്ചതിന്‍റെ 76ാംആം വാർഷികമാണ് ഈ വർഷം. 

പ്രവൃത്തിയിലൂടെ ഭരണഘടന മൂല്യങ്ങൾ ശക്തിപ്പെടുത്താമെന്നും തുല്യതയും അന്തസും സ്വാതന്ത്ര്യവും ഉറപ്പ് നൽകുന്ന നിർദ്ദേശങ്ങൾ നിറവേറ്റപ്പെടട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭരണഘടന ദിനത്തിൽ എക്സിൽ കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. 2014 ൽ പടിക്കെട്ടുകളെ നമിച്ച് പാർലമെന്‍റിൽ പ്രവേശിച്ചത് ഓർമ്മപ്പെടുത്തിയും മോദി പറഞ്ഞു. ഭരണഘടനയുടെ ശക്തി കാരണമാണ് പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രി ആയതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടനയുടെ അറുപതാം വാർഷികം ഉചിതമായ രീതിയിൽ ആചരിക്കപ്പെട്ടില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെയും മോദി പരോക്ഷമായി വിമര്‍ശിച്ചു. അന്ന് ഗുജറാത്തിൽ ഭരണഘടന ആനപ്പുറത്തേറ്റി താനടക്കം പങ്കെടുത്ത ഘോഷയാത്ര നടന്നെന്നും മോദി പറഞ്ഞു.

 

താൻ ഭരണഘടനയുടെ സംരക്ഷകനെന്ന് രാഹുൽ ഗാന്ധി

 

ഭരണഘടനക്കുനേരെയുള്ള ഒരു ആക്രമണവും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വ്യക്തമാക്കി. താൻ ഭരണഘടനയുടെ സംരക്ഷകനാണെന്നും ആക്രമണങ്ങളെ ചെറുക്കാൻ മുന്നിൽ നിന്ന് പോരാടുമെന്നും രാഹുൽ ഗാന്ധി ഇന്ത്യ ഒരു സംസ്കാരതിന്‍റെയോ പ്രത്യയശാസ്ത്രത്തിന്‍റോയോ മാത്രം അല്ലെന്ന് ഭരണഘടനാ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖം പങ്കുവെച്ചുകൊണ്ടാണ് തമിഴ്നാട്‌ മുഖ്യമന്ത്രിയുടെ എക്സിലെ കുറിപ്പ്. അംബേദ്കറിന്‍റെ ദർശനത്തെ ചുരുക്കാൻ ശ്രമിക്കുന്നവരെ ചെറുക്കാമെന്നും എംകെ സ്റ്റാലിൻ പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ന്യൂഇയർ ആഘോഷത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്