പ്രശാന്ത് ഭൂഷനെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ നാളെ വിധി

By Web TeamFirst Published Aug 13, 2020, 8:00 PM IST
Highlights

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരെ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
 

ദില്ലി: അഡ്വക്കറ്റ് പ്രശാന്ത് ഭൂഷനെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ വെള്ളിയാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കുകയായിരുന്നു. സുപ്രീംകോടതിക്കെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കേസ്. ട്വീറ്റുകള്‍ പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെയും കേസെടുത്തിട്ടുണ്ട്.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരെ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ അറ്റോര്‍ണി ജനറല്‍ നല്‍കിയ ഹര്‍ജിയിലും പ്രശാന്ത് ഭൂഷനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കോടതിയാണ് അന്നും കേസെടുത്തത്.
 

click me!