രോഗികളെ മാറ്റാന്‍ അനുമതി വേണം, രേഖകളും ഹാജരാക്കണം; വിവാദ ഉത്തരവുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍

Published : May 26, 2021, 04:28 PM ISTUpdated : May 26, 2021, 04:30 PM IST
രോഗികളെ മാറ്റാന്‍ അനുമതി വേണം, രേഖകളും ഹാജരാക്കണം; വിവാദ ഉത്തരവുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍

Synopsis

രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്ക് മാറ്റാന്‍ നാലം​ഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്. രേഖകളും ഹാജരാക്കണം.


കവരത്തി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ ഉത്തരവുമായി വീണ്ടും ദ്വീപ് അഡ്മിനിസ്ട്രേഷന്‍. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലം​ഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്. രേഖകളും ഹാജരാക്കണം. അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ഉത്തരവിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നേരത്തെ ഹെലികോപ്റ്ററിൽ രോഗികളെ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നൊള്ളു. 

അതേസമയം കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ വകുപ്പുകൾക്ക് ഭരണകൂടം കത്ത് നൽകിയിട്ടുണ്ട്. ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പുതിയ നപടിയെന്നാണ് വിമർശനം. നിലവിൽ വിവിധ വകുപ്പുകളിലെ കമ്മിറ്റികളാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. പൊതു പരീക്ഷയും ഇന്‍റര്‍വ്യു അടക്കമുള്ളവയും കഴിഞ്ഞ ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. സമിതികളിൽ ദ്വീപ് സ്വദേശികളായ വിദഗ്ധരും ഉണ്ടായിരുന്നു. ഈ സമിതികളെ നേരത്തെതന്നെ  ഇല്ലാതാക്കി ദ്വീപ് സ്റ്റാഫ് സെലക്ഷൻ ബോർഡ് കൊണ്ടുവന്നിട്ടുണ്ട്. 

എന്നാൽ ഇതിൽ സ്വദേശികളോ, ജനപ്രതിനിധികളോ ഇല്ല. ഇതെല്ലാം സ്വന്തക്കാരെ വിവിധ സർക്കാർ സർവ്വീസുകളിൽ നിയമിക്കുന്നതിന്‍റെ ഭാഗമായ നടപടിയെന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നത്.  പ്രശനത്തിൽ പരസ്യ പക്ഷോഭത്തിലേക്ക് നീങ്ങാനാണ് ദ്വീപിലെ രാഷ്ട്രീയ പാർട്ടികളുടെ നീക്കം. ഇതിനായി ഓൺലൈൻ വഴിനാളെ സർവ്വകക്ഷി യോഗം ചേരുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം