
ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നൽകിയ പത്രപരസ്യത്തെ ചൊല്ലി വിവാദം. പരസ്യത്തിൽ കോൺഗ്രസിലെ മുസ്ലിം നേതാക്കളുടെ ആരുടെയും ചിത്രമില്ലെന്ന് കുറ്റപ്പെടുത്തി മനീഷ് തിവാരി രംഗത്ത് എത്തി. പാക്കിസ്ഥാൻ രൂപീകരണത്തിനെതിരെ പോരാടിയ നിരവധി മുസ്ലിം നേതാക്കൾ കോൺഗ്രസിലുണ്ടെന്നും തിവാരി ചൂണ്ടിക്കാട്ടി.
കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദും തിവാരിയുടെ ആരോപണം ശരിവച്ച് പാർട്ടിക്കെതിരെ രംഗത്ത് എത്തി. താൻ പാർട്ടി വിട്ടതോടെ ബിജെപിവൽക്കരണമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് ഗുലാം നബി ആസാദ് ആരോപിച്ചു. പരസ്യത്തിൽ മൗലാന ആസാദിന്റെ ചിത്രം എവിടെയെന്നും ഗുലാം നബി ആസാദ് ചോദിച്ചു.
എന്നാൽ വിവാദങ്ങളെ തള്ളി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത് എത്തി. മൗലാന ആസാദിന്റെ പ്ലീനറി വേദിയിലെ ചിത്രം ട്വീറ്റ് ചെയ്താണ് ജയറാം രമേശ് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകിയത്. ഗുലാം നബി ആസാദിനെ പോലെ മൗലാന അബുൾ കലാം ആസാദ് കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ല എന്നും ജയറാം ട്വീറ്ററിൽ കുറിച്ചു.
അതേസമയം മൗലാനാ ആസാദിനെ കോൺഗ്രസ് പ്ലീനറി സമ്മേളന പരസ്യത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സുന്നി നേതാവ്. നെഹ്രുവിനെ ഒഴിവാക്കിയ സംഘപരിവാർ മനസ്സ് കോൺഗ്രസിനകത്തും സജീവമാണോ എന്ന് സുന്നി നേതാവ് സത്താർ പന്തല്ലൂർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam