കാസിരംഗ ദേശീയ ഉദ്യാനത്തിൽ അസം മുഖ്യമന്ത്രി സദ്ഗുരുവിന്‍റെയും രാത്രിയാത്ര വിവാദത്തില്‍

By Web TeamFirst Published Sep 26, 2022, 4:22 PM IST
Highlights

സദ്ഗുരുവാണ് വാഹനം ഓടിച്ചത്. ഉദ്യോഗസ്ഥർക്കും ഗാർഡുകൾക്കുമൊപ്പം വാഹനത്തിന്റെ പിന്നിലാണ് അസാം ടൂറിസം മന്ത്രി ഇരുന്നത്. വണ്ടി ഓടിച്ച സദ്ഗുരുവിനൊപ്പമാണ് അസാം മുഖ്യമന്ത്രി മുന്‍ സീറ്റില്‍ ഇരുന്നത്. 

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും  സദ്ഗുരു ജഗ്ഗി വാസുദേവും വിവാദത്തില്‍. കഴിഞ്ഞ സെപ്തംബർ 24ന് കാസിരംഗ നാഷണൽ പാർക്കിലും ടൈഗർ റിസർവിലും നൈറ്റ് സഫാരി നടത്തിയ സംഭവമാണ് വിവാദമായത്.  1972ലെ വന്യജീവി (സംരക്ഷണ) നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ രണ്ട് നാട്ടുകാര്‍ പരാതി നല്‍കിയെന്നാണ് വിവരം. 

മൊറോംഗിയൽ ഗ്രാമത്തിലെ സോനേശ്വർ നാര, ബാലിജൻ ആദർശ മിഷിംഗ് ഗ്രാമത്തിലെ പ്രദീപ് പെഗു എന്നിവരും ഗോലാഘട്ട് ജില്ലയിലെ ബൊക്കാഖാട്ട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതി നല്‍കിയത്. ആസാമിലെ ടൂറിസം മന്ത്രി ജയന്ത മല്ല ബറുവയുടെ പേരും പരാതിയിലുണ്ട്.

ഗുവാഹത്തിയിൽ നിന്ന് ഏകദേശം 230 കിലോമീറ്റർ കിഴക്കായി ബൊക്കാഖാട്ടിലാണ് കാസിരംഗ നാഷണൽ പാർക്കിന്‍റെ ഹെഡ് ക്വാര്‍ട്ടേസ്  സ്ഥിതി ചെയ്യുന്നത്. 'നോക്‌ടേണൽ ജംഗിൾ സഫാരിയിൽ നിയമലംഘനം നടത്തിയ മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ദേശീയ ഉദ്യാനത്തിന്റെ പരമ്പരാഗത സുരക്ഷാ നയത്തിന് ഭീഷണിയായേക്കാവുന്ന രീതിയിലാണ് ഇവര്‍ നൈറ്റ് സഫാരി നടത്തിയത്. ഇതിന് അവർ പരസ്യമായി മാപ്പ് പറയുകയണം, അസമീസ് ഭാഷയിൽ നല്‍കിയ പരാതിയിൽ പറയുന്നു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് നടന്ന നാഷണല്‍ പാര്‍ക്കിലെ കാണ്ടാമൃഗങ്ങളുടെ സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് ശേഷം സന്ധ്യ മയങ്ങി കടുവാ സങ്കേതത്തിനുള്ളിൽ രണ്ട് കിലോമീറ്ററോളം സഫാരി വാഹനം ഓടിച്ചാണ് സദ്ഗുരു വിവാദം സൃഷ്ടിച്ചത്. നാഷണല്‍ പാര്‍ക്കില്‍ സംസ്കരിച്ച  2,479 കാണ്ടാമൃഗങ്ങളുടെ ചാരമാണ്  കാണ്ടാമൃഗങ്ങളുടെ സ്മാരകത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.

സദ്ഗുരുവാണ് വാഹനം ഓടിച്ചത്. ഉദ്യോഗസ്ഥർക്കും ഗാർഡുകൾക്കുമൊപ്പം വാഹനത്തിന്റെ പിന്നിലാണ് അസാം ടൂറിസം മന്ത്രി ഇരുന്നത്. വണ്ടി ഓടിച്ച സദ്ഗുരുവിനൊപ്പമാണ് അസാം മുഖ്യമന്ത്രി മുന്‍ സീറ്റില്‍ ഇരുന്നത്. 

“ദൈവത്തിന്‍റെ അനുഗ്രഹങ്ങൾ സവിശേഷമാണ്. അദ്ദേഹത്തിന്റെ പാഠങ്ങള്‍ അസാധാരണമാണ്. കാസിരംഗ ദേശീയോദ്യാനം ഇന്ന് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്ത ആദരണീയനായ സദ്ഗുരു അതിലൂടെ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള സന്ദേശം നല്‍കി. തീർച്ചയായും, അദ്ദേഹം ജീപ്പ് സഫാരി ആസ്വദിച്ചു,” ശനിയാഴ്ച രാത്രി 8 മണിക്ക് അസാം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. 

പരിസ്ഥിതി പ്രവർത്തകർ പാര്‍ക്കിലെ രാത്രി സഫാരിയെ ശക്തമായി എതിര്‍ത്ത് രംഗത്ത് എത്തിയിട്ടുണ്ട്. “കാസിരംഗയിൽ സൂര്യാസ്തമയത്തിനു ശേഷമുള്ള സായാഹ്ന സഫാരി, ഇത് വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷൻ 27 ന്റെ ലംഘനമാണ്" ഗോലാഘട്ടിലെ ഗർമൂരിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ രോഹിത് ചൗധരി പറഞ്ഞു.

ഡ്യൂട്ടിയിലുള്ള വനപാലകര്‍ക്ക് ഒഴികെ മറ്റാരുടെയും വന്യജീവി സങ്കേതത്തിൽ പ്രവേശിക്കുന്നത് ഈ വകുപ്പ് നിയന്ത്രിക്കുന്നു. “സദ്ഗുരുവിനെ പോലെയുള്ള ഒരാൾക്ക്, അദ്ദേഹം പ്രസംഗിക്കുന്നത് പ്രാവർത്തികമാക്കാൻ കഴിയുന്നില്ലെന്നത് നിർഭാഗ്യകരമാണ്. വന്യമൃഗങ്ങൾക്ക് രാത്രിയിൽ വാഹനങ്ങളുടെ ലൈറ്റുകളും ശബ്ദങ്ങളും മൂലം അവരുടെ സ്വസ്തത നഷ്ടപ്പെട്ടേക്കും ” പരിസ്ഥിതി പ്രവര്‍ത്തകന്‍ അപൂർബ ബല്ലവെ ഗോസ്വാമി പറഞ്ഞു.

കാസിരംഗയിലെ രാത്രിയാത്ര, വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 27 പ്രകാരം നിയന്ത്രിച്ചിരിക്കുന്ന വന്യമൃഗങ്ങളെ കളിയാക്കുന്നതിനും പീഡിപ്പിക്കുന്നതിനും തുല്യമാണ് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു, വിഐപികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഇത്തരം യാത്രകള്‍ നടത്തുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ ഇവര്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

click me!