കർണാടകത്തിൽ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം, തർക്കഭൂമിയിൽ ആഘോഷം നടത്താൻ സർക്കാർ

Published : Jan 24, 2023, 01:12 PM IST
കർണാടകത്തിൽ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം, തർക്കഭൂമിയിൽ ആഘോഷം നടത്താൻ സർക്കാർ

Synopsis

ഉടമസ്ഥതയെച്ചൊല്ലി വർഷങ്ങളായി തർക്കം നിലനിൽക്കുന്ന സ്ഥലമാണ് രണ്ടേക്കർ വരുന്ന ഈദ് ഗാഹ് മൈതാനം...

ബെംഗളുരു : കർണാടകത്തിൽ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം പുകയുന്നു. ബെംഗളുരു ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്തും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ കർണാടക സർക്കാർ. മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രിയും ഗവർണറും പങ്കെടുക്കുന്ന ഔദ്യോഗിക റിപ്പബ്ലിക് ദിനപരിപാടിയ്ക്ക് പുറമേയാണ് ഈദ് ഗാഹ് മൈതാനത്തെ പരിപാടി. ബെംഗളുരു എസിപി ഗ്രൗണ്ടിൽ പതാക ഉയർത്തുമെന്ന് ബെംഗളുരു സെൻട്രൽ ബിജെപി എംപി പി സി മോഹൻ പറഞ്ഞു. 

ഉടമസ്ഥതയെച്ചൊല്ലി വർഷങ്ങളായി തർക്കം നിലനിൽക്കുന്ന സ്ഥലമാണ് രണ്ടേക്കർ വരുന്ന ഈദ് ഗാഹ് മൈതാനം. റവന്യൂവകുപ്പും, ബിബിഎംപിയും വഖഫ് ബോർഡും ഈ മൈതാനത്തിന്‍റെ ഉടമസ്ഥത അവകാശപ്പെട്ടിരുന്നു. വർഷങ്ങളായി നഗരത്തിൽ ഈദ് നമസ്കാരമടക്കം നടക്കുന്ന ഇടമാണ് ഈദ് ഗാഹ് മൈതാനം. ഇവിടെ ഗണേശോത്സവം നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം തീവ്രഹിന്ദുസംഘടനകൾ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടാണ് ഇത് തടഞ്ഞത്. 2013-ൽ എംപി അനന്ത് കുമാർ അടക്കം ചേർന്ന് തീവ്രഹിന്ദുസംഘടനകൾ ഈ മൈതാനത്തിലൂടെ വിജയദശമി ദിനത്തിൽ ആർഎസ്എസ്സിന്‍റെ റൂട്ട് മാർച്ച് നടത്താൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി