
പ്രയാഗ്‍രാജ്: ഭാര്യയെയും മൂത്തമകനെയും കൊലപ്പെടുത്തി ഉത്തര്‍പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിള്‍ ജീവനനൊടുക്കി. ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജിലാണ് സംഭവം നടന്നത്.ഇളയമകനാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗോവിന്ദ് നാരായണ്‍ എന്ന പൊലീസുകാരനാണ് ആത്മഹത്യ ചെയ്തത്. ഗോവിന്ദിന്‍റെ ഇളയ മകന്‍ വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് ഉള്ളില്‍ നിന്ന് പൂട്ടിയതായി ശ്രദ്ധയില്‍പ്പെട്ടു. അയല്‍വാസികളുടെ സഹായത്തോടെ ഇയാള്‍ അത് തകര്‍ത്ത് അകത്തുകയറി. തുടര്‍ന്നാണ് അച്ഛനും അമ്മയും സഹോദരനും മരിച്ചു കിടക്കുന്നത് കണ്ടത്.
ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഗോവിന്ദ് നാരായണിന്‍റെ മൃതദേഹം കണ്ടെത്തിയത്. അച്ഛന്‍ അമ്മയെയും സഹോദരനെയും കൊന്നതാണെന്നാണ് ഇളയ മകന്‍ പറയുന്നത്. മൃതദേഹം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.