
ലഖ്നൗ: ബാർ നർത്തകികള്‍ക്കൊപ്പം ഔദ്യോഗിക യൂണിഫോമിൽ ചുവടുവച്ച എസ്ഐയ്ക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ഹുസൈൻഗജ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ സുരേന്ദ്ര പാൽ ആണ് ബാർ നർത്തകികള്‍ക്കൊപ്പം ചുവടുവയ്ക്കുകയും അവരുടെ ദേഹത്ത് പണം എറിയുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സുരേന്ദ്ര പാലിനെ സസ്പെൻഡ് ചെയ്തത്.
ഞായറാഴ്ച രാത്രി നടന്ന ഒരു ചടങ്ങിലായിരുന്നു സംഭവം. പ്രചരിച്ച വീഡിയോയിൽ സുരേന്ദ്ര പാൽ നർത്തകികളുടെ മുകളിലേക്ക് നോട്ടുകൾ വർഷിക്കുന്നത് വ്യക്തമായിരുന്നു. ഇയാൾക്കൊപ്പം കോൺസ്റ്റബിൾമാരും ഉണ്ടായിരുന്നു. എസ്ഐയുടെയും സഹപ്രവർത്തകരുടെയും പെരുമാറ്റം വലിയ ചർച്ചകൾക്ക് വഴിവച്ചുവെന്നും മോശം പെരുമാറ്റം കണക്കിലെടുത്ത് എസ്ഐയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നുവെന്നും സർക്കാർ വക്താവ് പറഞ്ഞു. എസ്ഐയ്ക്കൊപ്പം വീഡിയോയിലുണ്ടായിരുന്ന കോൺസ്റ്റബിൾമാർക്കെതിരെയും നടപടിയുണ്ടാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
Read Also: മകള്‍ മരിച്ചുകിടക്കെ പിതാവിനെ തല്ലിച്ചതച്ചു; തെലങ്കാനയില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍
ഉത്തര്‍പ്രദേശ് ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കൊല്ലപ്പെട്ട സംഭവം: നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam