'ഇത് താൻടാ പൊലീസ്'; സമയോചിതമായ ഇടപെടലിലൂടെ പൊലീസ് രക്ഷിച്ചത് മൂന്ന് ജീവൻ

Published : Apr 16, 2019, 08:29 PM ISTUpdated : Apr 16, 2019, 11:04 PM IST
'ഇത് താൻടാ പൊലീസ്'; സമയോചിതമായ ഇടപെടലിലൂടെ പൊലീസ് രക്ഷിച്ചത്  മൂന്ന്  ജീവൻ

Synopsis

ആഗ്ര എക്സ്പ്രസ്‌വേയിലൂടെ പോകവേയാണ് ബൈക്കിൽനിന്നും തീ വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. 

ആ​ഗ്ര: ഓടികൊണ്ടിരുന്ന ബൈക്കിൽ തീപിടിച്ചുണ്ടായ അപകടത്തിൽ നിന്നും സമയോചിതമായ ഇടപെടലിലൂടെ പൊലീസ് രക്ഷിച്ചത് മൂന്ന് ജീവനുകൾ. ആഗ്ര എക്സ്പ്രസ്‌വേയിലാണ് സംഭവം. മൊബൈൽ പൊലീസ് കൺട്രോൾ റൂം (PCR) വാൻ ഉദ്യോ​ഗസ്ഥരാണ് പിഞ്ചു കുഞ്ഞടക്കം മൂന്നുപേരെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ആഗ്ര എക്സ്പ്രസ്‌വേയിലൂടെ പോകവേയാണ് ബൈക്കിൽനിന്നും തീ വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. ഇതോടെ  പൊലീസ് ബൈക്കിനെ പിന്തുടർന്നു.  ബൈക്കിൽ തീ പിടിച്ച വിവരം ബൈക്ക് യാത്രികർ അറിഞ്ഞിരുന്നില്ല. തുടർന്ന് പിന്തുടർന്നെത്തിയ പൊലീസ് ബൈക്ക് നിർത്തിക്കുകയും ബൈക്കിൽനിന്നും എല്ലാവരെയും മാറ്റിയശേഷം തീ അണക്കുകയും ചെയ്തു.

വലിയൊരു ദുരന്തം ഒഴിവാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് ഡിജിപി അഭിനന്ദിച്ചു. ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം