
ബെംഗളുരു: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിൽ കര്‍ണാടക ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നൽകി. മൈസൂരു, കുടഗ്, ചാമരാജ്നഗർ, മംഗളൂരു ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. അതിർത്തികളിൽ മലയാളികൾക്ക് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്നും വരുന്നവരെ കർണാടക ആരോഗ്യവകുപ്പ് പരിശോധിച്ചു തുടങ്ങി. വിവിധ സംഘങ്ങളായി തിരിഞ്ഞ് ചമരാജ് നഗർ ചെക്പോസ്റ്റിന് സമീപം ആരോഗ്യവകുപ്പ് അധികൃതരാണ് പരിശോധിക്കുന്നത്. ഇവിടങ്ങളിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നും വരുന്നവർക്ക് പ്രത്യേക വാർഡ് ക്രമീകരിച്ചതായും സൂചനയുണ്ട്.
അതേസമയം വയനാട്ടിൽ പഠന യാത്രകൾക്ക് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയിൽ 42 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവിടെ റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് കർശന മാർഗ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്. ടൂറിസ്റ്റുകളെ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ വകുപ്പിനെ പ്രത്യേകം അറിയിക്കണം. വിദേശ രാജ്യങ്ങളിൽ ഉള്ളവരുമായി സമ്പർക്കം പുലർത്തിയവരുടെ വിവരവും അറിയിക്കണം. ഉത്തരവുകൾ ലംഘിക്കുന്നവർക്ക് എതിരെ ഡിഡിഎംഎ നിയമ പ്രകാരം നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജില്ലയിൽ മനന്തവാടിയിലും കൽപ്പറ്റയിലും 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam