ദില്ലി: രാജ്യത്ത് 41,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 895 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 41,526 പേർ രോഗമുക്തി നേടി. നിലവില്‍ 4,54,118 പേരാണ് ചികിത്സയിലുള്ളത്. 37,60,32,586 ഇതുവരെ വാക്സീന്‍ സ്വീകരിച്ചു. 2.25 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായി ഇരുപത് ദിവസമായി മൂന്ന് ശതമാനത്തിൽ താഴെയാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
അതിനിടെ, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. കേരളമടക്കം 8 സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദ്ദേശം. നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമേ പ്രവേശനം നൽകാവൂ. പ്രവേശനത്തിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും നിർദ്ദേശം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam