'കൊറോണ വൈറസിനും നമ്മളെപ്പോലെ ജീവിക്കാന്‍ അവകാശമില്ലെ'; ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി

By Web TeamFirst Published May 14, 2021, 11:51 AM IST
Highlights

മനുഷ്യന്‍ ആ വൈറസില്‍ നിന്നും മാറി സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടതെന്നും  ത്രിവേന്ദ്ര സിംഗ് റാവത്ത് സൂചിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയ ട്രോളുകള്‍ ഉടലെടുത്തത്. 

ഡെറാഡൂണ്‍: കൊറോണ വൈറസിന് മനുഷ്യനെപ്പോലെ ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്. ഒരു സ്വകാര്യ ന്യൂസ് ചാനലിലെ പരിപാടിയിലാണ് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകളും പ്രചരിക്കുന്നുണ്ട്. 

'ഒരു തത്ത്വചിന്താപരമായ കോണില്‍ നോക്കിയാല്‍, കൊറോണ വൈറസും ഒരു ജീവനുള്ള വസ്തുവാണ്. അതിനാല്‍ തന്നെ അവയ്ക്കും നമ്മെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ട്. നമ്മള്‍ മനുഷ്യര്‍ കരുതുന്നു നാമാണ് കൂടുതല്‍ ബുദ്ധിശാലികള്‍ എന്നും, ബാക്കിയുള്ളവയെ നശിപ്പിക്കണമെന്നും. അതിനാല്‍ തന്നെ അവ എപ്പോഴും ജനിതകമായി മാറിക്കൊണ്ടിരിക്കുന്നു - ത്രിവേന്ദ്ര സിംഗ് റാവത്ത് പറയുന്നു. 

മനുഷ്യന്‍ ആ വൈറസില്‍ നിന്നും മാറി സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടതെന്നും  ത്രിവേന്ദ്ര സിംഗ് റാവത്ത് സൂചിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയ ട്രോളുകള്‍ ഉടലെടുത്തത്. ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത് 'ഈ വൈറസിന് സെന്‍ട്രല്‍ വിസ്തയില്‍ ഒരു അഭയം നല്‍കാമോ' എന്നാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!