
കോയമ്പത്തൂർ: കോയമ്പത്തൂരിൽ കുതിര കടിച്ച് കോർപറേഷൻ കരാർ ജീവനക്കാരന് പരിക്ക്. കോർപറേഷൻ കരാർ ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. രണ്ട് കുതിരകൾ റോഡിലൂടെ പാഞ്ഞു വരുന്നതും സൈക്കിളിൽ വന്ന ജയപാലിനെ ഇടിച്ചിടുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്.
കസ്തൂരി നായ്ക്കൻ പാളയം നെഹ്റു നഗർ പ്രദേശത്താണ് സംഭവം. ഈ ജനവാസ മേഖലയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. ഈ വളവിലൂടെ രണ്ട് കുതിരകൾ ഓടിവരികയും കുടിവെള്ള വിതരണ ജീവനക്കാരനായ ജയപാലിനെ ആക്രമിക്കുകയുമായിരുന്നു. രണ്ട് കുതിരകളാണ് ഓടി വന്നത്. അതിലൊന്ന് ജയപാലനെ ഇടിച്ചിടുകയും മറ്റൊന്ന് ജയപാലൻ്റെ കയ്യിൽ കടിക്കുകയുമായിരുന്നു. ഇടുകയ്യിൽ പരിക്കേറ്റ ജയപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുത്തിവെപ്പിന് വലിയ തുക വരുമെന്നതാണ് പ്രതിസന്ധി. കോർപ്പറേഷൻ കുത്തിവെപ്പിൻ്റെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാരൻ്റെ കുടുംബം ആവശ്യപ്പെടുന്നത്.
കുതിരകൾ റോഡിലൂടെ അതിവേഗം ഓടുന്നത് പതിവെന്നും ഉടമകൾക്കെതിരെ നടപടി എടുക്കാണെമെന്നും നാട്ടുകാർ പറയുന്നു. നിരവധി കുതിരകളാണ് റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. എന്നാൽ മൃഗസ്നേഹികളും കോർപ്പറേഷൻ അധികൃതരും തമ്മിൽ വാക്കുതർക്കം നടന്നുവരികയാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുതിരകളെ പിടിച്ചെടുക്കുമെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam