
ചെന്നൈ: ചെന്നൈയില്‍ പ്രദേശവാസികളുടെ എതിര്‍പ്പിനിടെ മറവ് ചെയ്ത ഡോക്ടറുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് സംസ്കരിക്കില്ല. ആദരവോടെ കുടുംബ സെമിത്തേരിയില്‍ സംസ്കരിക്കണമെന്ന ആവശ്യം വിദഗ്ധ സമിതി തള്ളി. കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍ സൈമണിന്‍റെ മൃതദേഹം വീണ്ടും പുറത്തെടുക്കുന്നത് അനാരോഗ്യകരമായ പ്രവണതെയന്ന് വിദഗ്ധ സമിതി വിലയിരുത്തി. പ്രദേശവാസികളുടെ എതിര്‍പ്പിന് കാരണമാകുമെന്നും ഡോക്ര്‍മാരടങ്ങിയ സമിതി ചൂണ്ടികാട്ടി.
എല്ലാവിധ സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് കുടുംബ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. കൊവിഡ് ബാധിതനെ ചികിത്സിച്ചതിലൂടെ രോഗം പകര്‍ന്ന സൈമണിന്‍റെ മൃതദേഹവുമായി ഒരു രാത്രി മുഴുവന്‍ സെമിത്തേരികളിലൂടെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ അലഞ്ഞത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. ആദരവോടെ സംസ്കരിക്കാന്‍ അനുമതി തേടി കോടതിയെ സമീപിക്കുമെന്ന് കുടുംബം വ്യക്തമാക്കി. ഡോക്ടറുടെ സഹപ്രവര്‍ത്തകര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.
രോഗബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ ഉള്‍പ്പടെ അഞ്ച് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സകലനിയന്ത്രണങ്ങളും ലംഘിച്ച് തെരിവിലറങ്ങിയത് നൂറ് കണക്കിന് പേരാണ്. റെഡ് സോണായ മധുരയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. റേഷന്‍കാര്‍ഡ് ഉള്‍പ്പടെ സ്ഥിരം താമസ രേഖയില്ലാത്ത മലയാളികള്‍, കോര്‍പ്പറേഷന്‍ എത്തിച്ച് നല്‍കുന്ന അവശ്യസാധനങ്ങള്‍ ലഭിക്കുമോ എന്ന ആശങ്കയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam