കനത്ത സുരക്ഷയിൽ ബം​ഗാളിൽ വോട്ടെണ്ണൽ; തെരഞ്ഞെടുപ്പ് ഫലം പ്രമുഖ പാർട്ടികൾക്ക് നിർണായകം

Published : Jul 11, 2023, 07:46 AM IST
കനത്ത സുരക്ഷയിൽ ബം​ഗാളിൽ വോട്ടെണ്ണൽ; തെരഞ്ഞെടുപ്പ് ഫലം പ്രമുഖ പാർട്ടികൾക്ക് നിർണായകം

Synopsis

എല്ലാ വോട്ടണ്ണെൽ കേന്ദ്രങ്ങളും കേന്ദ്രസേനയുടെ സുരക്ഷയിലായിരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോൺഗ്രസ് എന്നീ കക്ഷികൾക്ക് നിർണായകമാണ്. 

കൊൽക്കത്ത: പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. 339 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിട്ടുള്ളത്. എല്ലാ വോട്ടണ്ണെൽ കേന്ദ്രങ്ങളും കേന്ദ്രസേനയുടെ സുരക്ഷയിലായിരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോൺഗ്രസ് എന്നീ കക്ഷികൾക്ക് നിർണായകമാണ്. 

അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ വ്യാപക അക്രമമാണ് ബംഗാളിൽ അരങ്ങേറിയത്. അക്രമ സംഭവങ്ങളിൽ 30 പേർ മരിച്ചെന്നാണ് കണക്ക്. സംസ്ഥാനത്തെ സാഹചര്യം ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബോധിപ്പിച്ചിരുന്നു. ഗ്രാമ പഞ്ചായത്ത്, ജില്ലാ സമിതികൾ, ജില്ലാ പരിഷത്ത് എന്നിവടങ്ങളിലായി 73,887 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 80.71 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 

മമത ബാനർജിക്ക് പോകേണ്ട കോളുകൾ പാലക്കാടൻ മലയാളിക്ക്! പൊല്ലാപ്പിലായി കാർത്തികേയൻ

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വ്യാപക സംഘർഷമുണ്ടായിരുന്നു. ബിജെപി, കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ആക്രമണങ്ങളിൽ ആകെ എട്ട് പേർ കൊല്ലപ്പെട്ടതായാണ് പ്രദേശിക മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. അഞ്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ഒരു ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങൾക്കിടെ ബംഗാളിൽ പോളിംഗ് ബൂത്തുകൾ ഗവർണർ സന്ദർശിച്ചിരുന്നു. നോർത്ത് 24 പർഗാനാസിലെ ബസുദേബ്പൂരിലെ പോളിംഗ് ബൂത്തുകളിലേക്കാണ് സി വി ആനന്ദ ബോസെത്തിയത്. സിപിഎം പ്രവർത്തകർ ഗവർണറെ നേരിൽ കണ്ട് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ അറിയിച്ചിരുന്നു. ബുള്ളറ്റുകൾ കൊണ്ടല്ല ബാലറ്റ് കൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.  ജനങ്ങൾ വോട്ട് ചെയ്യാൻ എത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു.

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞടുപ്പിനിടെ വ്യാപക സംഘർഷം; 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 
 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന