ജനവിധി കാത്ത് പശ്ചിമ ബം​ഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളും; ബം​ഗാളിൽ ഫലം 293 മണ്ഡലങ്ങളിലെ മാത്രം, ഒരു മണ്ഡലത്തിൽ റീപോളിംഗ് നടത്തും

Published : May 04, 2026, 05:18 AM IST
A view of the counting centre where the strong room was opened for counting votes for Gujarat local body elections

Synopsis

ജനവിധി കാത്ത് പശ്ചിമ ബം​ഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളും. തമിഴ്നാട്ടിലെ 62 കേന്ദ്രങ്ങളിലായി 234 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണും.

ദില്ലി: ജനവിധി കാത്ത് പശ്ചിമ ബം​ഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളും. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തമിഴ്നാട്ടിലെ 62 കേന്ദ്രങ്ങളിലായി 234 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണും. ഭരണത്തുടർച്ച ഉറപ്പെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‍യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. എഐഎഡിഎംകെയും ബിജെപിയും പ്രതീക്ഷയിലാണ്.

ഭൂരിപക്ഷം എക്സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ രാജ്യശ്രദ്ധ പശ്ചിമ ബംഗാളിലേക്കാണ്. 294 മണ്ഡലങ്ങളിൽ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്ന് അറിയാം. ഫാൽത മണ്ഡലത്തിൽ റീപോളിംഗ് നടക്കും. ബിജെപി ജയിക്കുമെന്നത് ഓഹരി വിപണിക്കായുള്ള നുണയെന്ന് മമത ബാനർജി ആരോപിച്ചു. വോട്ടെണ്ണലിൽ അതീവ ശ്രദ്ധ പുലർത്താൻ അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന അസമിലും വോട്ടെണ്ണൽ ഇന്ന് നടക്കും. 35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ സജ്ജമാണ്. ഹിമന്ത സർക്കാരിന് തുടർഭരണമുണ്ടാകുമെന്നാണ് ഏക്സിറ്റ് പോളുകള്ളുടെ പ്രവചനം. മത്സരഫലം ഇരുപാർട്ടികൾക്കും നിർണ്ണായകമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജബൽപുർ ക്രൂയിസ് ബോട്ട് അപകടം; മരണസംഖ്യ 13 ആയി, കാണാതായ 2 പേരുടെ മൃതദേഹം ലഭിച്ചു
നാല് കുട്ടികളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കാണാതായ അമ്മയുടെ മൃതദേഹം അഴുക്കുചാലിൽ; നാടിനെ നടുക്കി കൂട്ട കൊലപാതകം