സമൂഹമാധ്യത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത് കമിതാക്കള്‍ പരസ്പരം വെടിയുതിര്‍ത്ത് ജീവനൊടുക്കി

Published : Sep 06, 2019, 09:44 AM IST
സമൂഹമാധ്യത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത് കമിതാക്കള്‍ പരസ്പരം വെടിയുതിര്‍ത്ത് ജീവനൊടുക്കി

Synopsis

''ഞങ്ങള്‍ ഈ ലോകത്തുനിന്ന് പോകുകയാണ്. എന്‍റെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഇതിന്‍റെ പേരില്‍ ഉപദ്രവിക്കരുതെന്ന് പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ എന്‍റെ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കി...''

സംഗ്രൂര്‍: തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് കമിതാക്കള്‍ ജീവനൊടുക്കി. പരസ്പരം വെടിയുതിര്‍ത്താണ് കമിതാക്കള്‍ ആത്മഹത്യ ചെയ്തത്. പഞ്ചാബിലെ സംഗ്രൂറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഗുജ്രന്‍ ഗ്രാമത്തില്‍ ആണ് സംഭവം. 

25കാരനായ ജത് സിംഗ്, 20കാരിയായ ദളിത് പെണ്‍കുട്ടിയുമാണ് മരിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് ഗ്രാമവാസികള്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍  ഇരുവരുടെയും ബന്ധുക്കള്‍ ഇക്കാര്യം നിഷേധിച്ചു. അതുകൊണ്ടുതന്നെ ഇരുവരുടെയും ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അടിവയറ്റിലും യുവാവിന്‍റെ കഴുത്തിലുമായാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. യുവാവിന്‍റെ കഴുത്തില്‍ ണ്ടുബുള്ളറ്റുകളാണ് ഉണ്ടായിരുന്നത്. 

ഞങ്ങള്‍ ഈ ലോകത്തുനിന്ന് പോകുകയാണ്. എന്‍റെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഇതിന്‍റെ പേരില്‍ ഉപദ്രവിക്കരുതെന്ന് പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ എന്‍റെ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കി, അതില്‍ മാപ്പ് ചോദിക്കുന്നു. എല്ലാ സുഹത്തുക്കള്‍ക്കും സ്നേഹം. എന്‍റെ ശത്രിക്കള്‍ കരുതേണ്ട, ഞാന്‍ നിങ്ങളോടുള്ള ഭയത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന്. എനിക്ക് മറ്റുചില വ്യക്തിപരമായ പ്രശ്നങ്ങളുണ്ട്. ''  - യുവാവ് വീഡിയോയില്‍ പറഞ്ഞു. 

പെണ്‍കുട്ടി ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടിക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

ഇരുവരുടെയും ബന്ധുക്കളുടെ മൊഴിയെടുത്തുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ എന്തെങ്കിലും ദുരൂഹമായി തോന്നിയാല്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്