വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ​ഗോവ ബീച്ചിലെത്തിയ യുവാവും യുവതിയും മുങ്ങിമരിച്ചു

Published : Feb 15, 2023, 09:52 AM ISTUpdated : Feb 15, 2023, 09:55 AM IST
വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ​ഗോവ ബീച്ചിലെത്തിയ യുവാവും യുവതിയും മുങ്ങിമരിച്ചു

Synopsis

പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സുപ്രിയയും വിഭുവും ഉത്തർപ്രദേശ് സ്വദേശികളാണെന്നും വലന്റൈൻസ് ഡേ ആഘോഷിക്കാൻ ഇരുവരും ഗോവയിൽ എത്തിയതാണെന്നും കൊങ്കൺ പൊലീസ് പറഞ്ഞു.

പനാജി: വീട്ടുകാരെ അറിയിക്കാതെ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഗോവയിലെത്തിയ പ്രണയിനികൾ കടലിൽ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലാണ് അപകടം നടന്നത്. സുപ്രിയ ദുബെ (26), വിഭു ശർമ (27) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ലൈഫ് ഗാർഡിന്റെ സഹായത്തോടെ കരക്കെത്തിച്ചു. പൊലീസ് ഇരുവരെയും കൊങ്കൺ സോഷ്യൽ ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സുപ്രിയയും വിഭുവും ഉത്തർപ്രദേശ് സ്വദേശികളാണെന്നും വലന്റൈൻസ് ഡേ ആഘോഷിക്കാൻ ഇരുവരും ഗോവയിൽ എത്തിയതാണെന്നും കൊങ്കൺ പൊലീസ് പറഞ്ഞു. സുപ്രിയ ബാംഗ്ലൂരിലും വിഭു ദില്ലിയിലുമാണ് താമസിച്ചിരുന്നത്. സുപ്രിയയും വിഭുവും ബന്ധുക്കളാണെന്നും ഇവർ ഗോവയിലുണ്ടെന്ന് വീട്ടുകാർക്ക് അറിയില്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ഗോവയിൽ ഉണ്ടെന്നും തിങ്കളാഴ്ച രാത്രി പാലോലം ബീച്ചിന് സമീപം നാട്ടുകാർ കണ്ടതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ആപ് വഴി 16കാരിയുടെ നഗ്‌ന ചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചു; പൃതൃസഹോദര പുത്രൻ റിമാന്റിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം