യുപിയിൽ ദുരഭിമാനക്കൊല: ഒളിച്ചോടിയ കമിതാക്കളെ കൊന്ന് മൃതദേഹം രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു

Published : Sep 17, 2021, 03:49 PM IST
യുപിയിൽ ദുരഭിമാനക്കൊല: ഒളിച്ചോടിയ കമിതാക്കളെ കൊന്ന് മൃതദേഹം രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു

Synopsis

ജൂലായ് 31-നാണ് ജഗാംഗീർപുരിൽ നിന്നും കമിതാക്കൾ ദില്ലിയിലേക്ക് ഒളിച്ചോടിയത്. പിന്നാലെ ഇവരെ തേടി പെൺകുട്ടിയുടെ ബന്ധുക്കൾ എത്തുകയും ഇരുവരേയും തട്ടിക്കൊണ്ടു പോയി വധിക്കുകയുമായിരുന്നു.

ദില്ലി: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ദില്ലിയിലേക്ക് പോയ കമിതാക്കളെ കൊന്ന് അവരുടെ മൃതദേഹങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ജഗാംഗീർപുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് യുപി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. 

ജൂലായ് 31-നാണ് ജഗാംഗീർപുരിൽ നിന്നും കമിതാക്കൾ ദില്ലിയിലേക്ക് ഒളിച്ചോടിയത്. പിന്നാലെ ഇവരെ തേടി പെൺകുട്ടിയുടെ ബന്ധുക്കൾ എത്തുകയും ഇരുവരേയും തട്ടിക്കൊണ്ടു പോയി വധിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം മധ്യപ്രദേശിലെ ബിൻഡിൽ നിന്നും യുവാവിൻ്റെ മൃതദേഹം രാജസ്ഥാനിൽ നിന്നുമാണ് കണ്ടെത്തിയത്. ദില്ലിയിൽ നിന്നും പിടികൂടിയ ഇരുവരേയും മധ്യപ്രദേശിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ഇരട്ടക്കൊലയിൽ ഉൾപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊന്ന സംഘം യുവാവിനെ കുത്തിക്കൊല്പപെടുത്തുകയാണ് ചെയ്തത്. യുവാവിൻ്റെ സ്വകാര്യഭാ​ഗങ്ങൾ കീറി മുറിച്ച നിലയിലായിരുന്നു. ​പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലയുടെ ചുരളഴിഞ്ഞത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലൈം​ഗിക ശേഷി വർധിപ്പിക്കുന്ന മരുന്ന് കഴിച്ച് പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു, യുവതി എത്തും മുമ്പേ മരണം; അമിത ഡോസ് കാരണമെന്ന് പൊലീസ്
സമീപകാലത്തെ ഏറ്റവും വലിയ കാലുമാറ്റം, 60ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് പുറത്തുപോയ നേതാക്കൾ; കൊഴിഞ്ഞുപോക്ക് തടയാൻ എഎപിയിൽ തിരക്കിട്ട നീക്കം