ശശി തരൂരിനെ 'കഴുത'യെന്ന് അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് ക്ഷമ ചോദിച്ചു

By Web TeamFirst Published Sep 17, 2021, 1:55 PM IST
Highlights

തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമറാവുവിനെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയതാണ് പിസിസി അധ്യക്ഷനെ ചൊടിപ്പിച്ചത്

തിരുവനന്തപുരം: പാർലമെന്റംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ കഴുതയെന്ന് വിളിച്ചതിന് തെലങ്കാന പിസിസി അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി ഖേദം പ്രകടിപ്പിച്ചു. ശശി തരൂരിനെ ഫോണില്‍ വിളിച്ചാണ് റെഡ്ഡി ക്ഷമ ചോദിച്ചത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നാണ് റെഡ്ഡിയുടെ വിശദീകരണം.

തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമറാവുവിനെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയതാണ് പിസിസി അധ്യക്ഷനെ ചൊടിപ്പിച്ചത്. ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ട് മാത്രം നല്ല നേതാവാകില്ലെന്നും ഇരുവരും കഴുകളാണെന്നുമായിരുന്നു റെഡ്ഡിയുടെ പ്രസ്താവന. തരൂരിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!