പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണത്തിൽ പങ്കെന്ന് സംശയം, പശ്ചിമ ബംഗാളിൽ ദമ്പതികളെ ആൾക്കൂട്ടം തല്ലിക്കൊന്നു

Published : Sep 06, 2025, 08:53 PM IST
lynching in west bengal

Synopsis

നാദിയ ജില്ലയിലെ നിശ്ചിന്തപൂരിലാണ് സംഭവം

കൊൽക്കത്ത‌‌: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നാടിനെ നടുക്കി ആൾക്കൂട്ടക്കൊല. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബംഗാളിൽ ദമ്പതികളെ ആൾക്കൂട്ടം തല്ലിക്കൊന്നു. നാദിയ ജില്ലയിലെ നിശ്ചിന്തപൂരിലാണ് സംഭവം. ദമ്പതികളുടെ വീടും ആക്രമികൾ തകർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം. ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ജലാശയത്തിൽ കണ്ടെത്തിയിരുന്നു. ടാർപോളിനിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദമ്പതികൾക്ക് മരണത്തിൽ പങ്കുണ്ടെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് ദമ്പതികളെ മർദിച്ച് കൊലപ്പെടുത്തിയത്.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'