ആഢംബര ജീവിതം നയിക്കാൻ മോഷണം, യൂട്യൂബ് നോക്കി മോഷണരീതികൾ പഠിച്ചു; കമിതാക്കൾ പിടിയിൽ

Published : Oct 30, 2019, 10:13 AM ISTUpdated : Oct 30, 2019, 10:19 AM IST
ആഢംബര ജീവിതം നയിക്കാൻ മോഷണം, യൂട്യൂബ് നോക്കി മോഷണരീതികൾ പഠിച്ചു; കമിതാക്കൾ പിടിയിൽ

Synopsis

യൂട്യൂബിൽ നിന്ന് വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്ന വിദ്യകൾ കണ്ടു പഠിച്ചതിന് ശേഷമാണ് കമിതാക്കൾ മോഷണത്തിനിറങ്ങുന്നത്

നാ​ഗ്പൂർ: ആഢംബര ജീവിതം നയിക്കാൻ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന കമിതാക്കൾ അറസ്റ്റിൽ. ഹാസിപാട് സ്വദേശിയും എംബിഎ വിദ്യാർഥിയുമായ ശൈലേഷ് വസന്ത ദുംബ്രേ (29), എംബിഎ വിദ്യാർഥിനി​ ​ഗൗരി ​ഗോമദേ (21) എന്നിവരെയാണ് മഹാരാഷ്ട്രയിലെ നാഗ്പൂർ പൊലീസ് ചൊവാഴ്ച അറസ്റ്റ് ചെയ്തത്.

യൂട്യൂബിൽ നിന്ന് വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്ന വിദ്യകൾ കണ്ടു പഠിച്ചതിന് ശേഷമാണ് കമിതാക്കൾ മോഷണത്തിനിറങ്ങുന്നത്. ​ഗ്യാസ് കട്ടറുകൾ ഉപയോ​ഗിച്ച് വാതിലുകൾ തുറക്കുന്ന രീതി ഇരുവരും വശമാക്കിയിട്ടുണ്ട്. മാസത്തിൽ മൂന്ന് വീടെങ്കിലും ഇരുവരും ചേർന്ന് കൊള്ളയടിക്കാറുണ്ട്. കഴി‍ഞ്ഞ ഏപ്രിലിൽ മങ്കപൂരിലെ ഒരു വീട്ടിൽ നിന്ന് രണ്ടുലക്ഷം രൂപ ഇരുവരും ചേർന്ന് മോഷ്ടിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഗോരിവാടയിൽ ഒരു ബം​ഗ്ലാവ് വാടയ്ക്ക് എടുത്താണ് ഇവർ താമസിക്കുന്നത്. മോഷണത്തിനായി ഓറഞ്ച് നിറത്തിലുള്ള കാർ തവണ വ്യവസ്ഥയ്ക്കെടുത്തിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു. ​ഗ്യാസ് കട്ടർ, ഓക്സിജൻ സിലിണ്ടർ, മോഷണത്തിന് ഉപയോ​ഗിക്കുന്ന മറ്റ് ഉപകരണങ്ങളടക്കം ഇവരുടെ കയ്യിൽനിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എടിഎം കൊള്ളയടിക്കാനുള്ള വിദ്യകൾ യൂട്യൂബിൽ നോക്കി പഠിക്കുന്നുണ്ടെന്നും കമിതാക്കൾ പൊലീസിൽ പറഞ്ഞു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു