തമിഴ്‍നാട്ടില്‍ വീണ്ടും ജാതിക്കൊല; ദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

Published : Jul 05, 2019, 01:11 PM ISTUpdated : Jul 05, 2019, 01:13 PM IST
തമിഴ്‍നാട്ടില്‍ വീണ്ടും ജാതിക്കൊല; ദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

Synopsis

സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിയുടെ പിതാവ് അഴഗറിനെ പൊലിസ് അറസ്റ്റു ചെയ്തു. 

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ജാതിക്കൊല.  പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി തന്തൈ പെരിയാർ നഗറിലെ സോലരാജ്, ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. ജ്യോതി ഗർഭിണിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിയുടെ പിതാവ് അഴഗറിനെ പൊലിസ് അറസ്റ്റു ചെയ്തു. 

പറയർ വിഭാഗത്തിൽ പെട്ടയാളാണ് സോല രാജ്. ജ്യോതി പല്ലാർ വിഭാഗത്തിലും. യുവതിയുടെ വീട്ടുകാർ വിവാഹത്തെ എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സോല രാജിന്‍റെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒരു സംഘം ആളുകൾ വീട്ടിലെത്തി കൊലപാതകം നടത്തിയത്.

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ