
വാരാണസി: ഗ്യാൻവാപി മസ്ജിദ് കേസിൽ (Gyanvapi Masjid case) വാരാണസി ജില്ലാ കോടതിയിലെ വാദം കേൾക്കൽ ഇന്നും തുടരും. ഹിന്ദുസ്ത്രീകളുടെ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമില്ലെന്ന് 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു. മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും മസ്ജിദ് കമ്മിറ്റി പരാതിപ്പെട്ടു. സർവേ റിപ്പോർട്ടുകളുടെ പകർപ്പ് കോടതി നിർദ്ദേശം പ്രകാരം കക്ഷികൾക്ക് നൽകി. അതേസമയം, ഗ്യാൻവാപി കേസിൽ പരാതി നൽകിയവരുടെ കൈയിൽ തെളിവില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. തെളിവില്ലാത്ത ഹർജി തുടക്കത്തിലേ തള്ളണമായിരുന്നു. പരാതിയിലെ വൈരുദ്ധ്യങ്ങൾ കോടതിയെ രേഖാമൂലം അറിയിച്ചെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി.
ഗ്യാൻവാപി കേസിൽ ഇന്ന് വാരാണസി കോടതി ഉത്തരവിറക്കും, ശേഷം വിശദമായ വാദം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam