നിരപരാധിയായ യുവാവിനെതിരെ പോക്‌സോ കേസ്; രണ്ട് വനിത പൊലീസുകാര്‍ക്ക് പിഴ ചുമത്തി കോടതി

By Web TeamFirst Published Dec 2, 2022, 3:56 PM IST
Highlights

കുറ്റക്കാരായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് ജഡ്ജി ഉത്തരവിട്ടു. 

മംഗളൂരു:  നിരപരാധിയെ പോക്സോ അറസ്റ്റ് ഒരു വർഷത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചതിന്  വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് ലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവ്. രണ്ടാംക്ലാസ് അഡീഷണൽ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി (പോക്‌സോ കോടതി) മംഗളൂരാണ് ഉത്തരവിട്ടത്. 

പോക്‌സോ കേസിൽ കുറ്റവിമുക്തനാക്കിയ നവീൻ സെക്വീരയ്ക്ക് പിഴ നഷ്ടപരിഹാരമായി നൽകാൻ നിതാ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി പി റോസമ്മ, ഇൻസ്പെക്ടർ രേവതി എന്നിവരോട് ജഡ്ജി കെ യു രാധാകൃഷ്ണ ഉത്തരവിട്ടു.

കുറ്റക്കാരായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് ജഡ്ജി ഉത്തരവിട്ടു. പീഡനകേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  നവീന്‍ സെക്വീറയെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു പൊലീസ് വാദം.

സബ് ഇൻസ്‌പെക്‌ടർ റോസമ്മയാണ് നവീനെതിരെ കേസ് എടുത്തത്. എന്നാല്‍ പിന്നീട് അന്വേഷണ മേല്‍നോട്ടം ഇൻസ്‌പെക്ടർ രേവതിക്ക് കൈമാറി. അറസ്റ്റ് നടത്തി ഒരു വര്‍ഷത്തോളമെടുത്താണ് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

കേസില്‍ നവീന്‍റെ അഭിഭാഷകരുടെ വാദങ്ങൾ അംഗീകരിച്ച പോക്‌സോ കോടതി നവീന്‍  നിരപരാധിയാണെന്ന് വിധിക്കുകയായിരുന്നു. തെറ്റായ അറസ്റ്റും കേസും എടുത്ത രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുകയും ചെയ്തു.

പോക്സോ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം; എഎസ്ഐയുടെ തലയ്ക്ക് പരിക്ക്

ആറ് വയസുകാരിയോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ

click me!