ജാമ്യമില്ല, പിഎഫ്ഐ സ്ഥാപക ചെയര്‍മാന്‍ അബൂബക്കറിനെ എയിംസിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

Published : Nov 14, 2022, 05:37 PM ISTUpdated : Nov 14, 2022, 11:34 PM IST
 ജാമ്യമില്ല, പിഎഫ്ഐ സ്ഥാപക ചെയര്‍മാന്‍ അബൂബക്കറിനെ എയിംസിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

Synopsis

അബൂബക്കറിന്‍റെ ജാമ്യാപേക്ഷ നിരസിച്ചാണ് ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. നിലവിൽ തീഹാർ ജയിയിലാണ്. 

ദില്ലി: തിഹാർ ജയിലിൽ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക നേതാവ് ഇ. അബൂബക്കറിനെ എയിംസിലേക്ക് മാറ്റും. ദില്ലി എൻ ഐ എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. അബൂബക്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എയിംസിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. അർബുദം, പാർകിൻസൺസ് രോഗങ്ങൾ ബാധിച്ച അബൂബക്കർ 54 ദിവസമായി ജയിലിലാണ്. ആദ്യ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അർബുദത്തിനും പാർക്കിൻസൺസിനും അടിയന്തര വൈദ്യചികിത്സ ലഭ്യമാക്കാൻ ഇടക്കാല ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും അപേക്ഷ നൽകിയിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആരാണ് തമിഴ്നാട്ടിൽ നിന്നുള്ള സുപ്രിയ സാഹു ഐഎഎസ്; യുഎൻ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' ബഹുമതി നേടിയ കരുത്തുറ്റ ഓഫീസറെ അറിയാം
മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു