ഗർഭിണിയെ ബലാത്സം​ഗം ചെയ്തെന്ന് പരാതി; ബിജെപി എംഎൽഎയുടെ മുൻജാമ്യാപേക്ഷ തള്ളി

By Web TeamFirst Published Jul 19, 2022, 4:46 PM IST
Highlights

എംഎൽഎയുടെ വസതിയിൽവെച്ച് ബലാത്സം​ഗത്തിനിരയായെന്ന് 24കാരിയായ യുവതിയാണ് പരാതിപ്പെട്ടത്. 

ഇറ്റാനഗർ (അരുണാചൽ പ്രദേശ്): ​ഗർഭിണിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ അരുണാചൽ പ്രദേശ് ബിജെപി എംഎൽഎ ലോകം തസാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇറ്റാനഗറിനടുത്തുള്ള യുപിയയിലെ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ നാലിന് തന്റെ വസതിയിൽ ​ഗർഭിണിയെ ബലാത്സംഗം ചെയ്‌തുവെന്നാരോപിച്ചാണ് ലോകം തസാറിനെതിരെ പൊലീസ് കേസെടുത്തത്. സംഭവ സ്ഥലത്ത് ഹരജിക്കാരന്റെയും ഇരയുടെയും സാന്നിധ്യം ഈ ഘട്ടത്തിൽ പ്രഥമദൃഷ്ട്യാ കാണാവുന്നതാണ്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ബന്ധപ്പെട്ട ദിവസം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് അന്വേഷണത്തിലൂടെ തെളിയിതക്കേണ്ടതാണ്. ഈ ഘട്ടത്തിൽ തീരുമാനിക്കാനാകില്ല. അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യാപേക്ഷ നൽകാനാകില്ലെന്നും ജഡ്ജി പറഞ്ഞു.

ഹരജിക്കാരന്റെ സ്ഥാനവും പദവിയും കണക്കിലെടുക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി അന്വേഷണത്തിൽ സഹകരിക്കണ്ടേത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലാത്തതിനാൽ നിയമസഭാ സ്പീക്കർക്ക് അനുമതി നൽകിയാൽ പൊലീസിന് എംഎൽഎയെ അറസ്റ്റ് ചെയ്യാമെന്ന് യുവതിയുടെ അഭിഭാഷകൻ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്തു; വനിതാ എഎസ്ഐക്ക് സസ്പെൻഷൻ

എംഎൽഎ  ലോകം തസ്സാർ ഇരയെ ബലാത്സംഗം ചെയ്യുകയോ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുകയോ ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ ഖോഡ തമ കോടതിയിൽ വാദിച്ചു. ആവശ്യപ്പെടുമ്പോൾ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും എംഎൽഎയ്ക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു. എംഎൽഎക്ക് മുൻകൂർ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് പ്രൊസിക്യൂഷനും പരാതിക്കാരിയുടെ അഭിഭാഷകനും വാദിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

നുപുർ ശർമയെ കൊല്ലാനെത്തിയ ആൾ പിടിയിൽ, പാക് സ്വദേശി പിടിയിലായത് രാജസ്ഥാനിൽ

നഹർലഗൂണിലും ഇറ്റാനഗറിലുമുള്ള അദ്ദേഹത്തിന്റെ രണ്ട് വീടുകളിൽ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) കാംദം സിക്കോം പറഞ്ഞു. എംഎൽഎയ്‌ക്കെതിരായ ആരോപണങ്ങൾ ശരിയാണെന്ന് കോടതി കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. നിയമം അതിന്റേതായ വഴി സ്വീകരിക്കുമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ഖണ്ഡു കൂട്ടിച്ചേർത്തു. തിങ്കളാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലോകം തസാർ വോട്ട് ചെയ്തില്ല. എംഎൽഎയുടെ വസതിയിൽവെച്ച് ബലാത്സം​ഗത്തിനിരയായെന്ന് 24കാരിയായ യുവതിയാണ് പരാതിപ്പെട്ടത്. 

click me!