15 കാരനെ കാണാനില്ലെന്ന് അമ്മയുടെ പരാതി, 19 കാരിക്കൊപ്പം കണ്ടെത്തി; ബലാത്സംഗം അന്വേഷണത്തിൽ തെളിഞ്ഞു, ജയിൽ ശിക്ഷ

Published : Mar 21, 2023, 05:00 PM ISTUpdated : Mar 22, 2023, 11:18 PM IST
15 കാരനെ കാണാനില്ലെന്ന് അമ്മയുടെ പരാതി, 19 കാരിക്കൊപ്പം കണ്ടെത്തി; ബലാത്സംഗം അന്വേഷണത്തിൽ തെളിഞ്ഞു, ജയിൽ ശിക്ഷ

Synopsis

ഇരുവരെയും ഗുജറാത്തിലെത്തി കസ്റ്റഡിയിലെടുത്ത പൊലീസ് വൈദ്യ പരിശോധനയ്ക്ക് ശേഷം 19 കാരിയെ പോക്സോ ചുമത്തി റിമാൻഡ് ചെയ്യുകയായിരുന്നു

ഇൻഡോർ: 15 കാരനെ ബലാത്സംഗം ചെയ്തത കേസിൽ 19 കാരിയെ പത്ത് വർഷം തടവിന് ശിക്ഷിച്ചു. മധ്യപ്രദേശിലെ ഇൻഡോർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 15 കാരനെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോക്സോ കേസിൽ യുവതിയെ അറസ്റ്റ് ചെയ്യുന്നത്. 15 കാരനുമായി ഗുജറാത്തിലേക്ക് പോയ യുവതി അവിടെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യിക്കുകയും പല ദിവസങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇരുവരെയും ഗുജറാത്തിലെത്തി കസ്റ്റഡിയിലെടുത്ത പൊലീസ് വൈദ്യ പരിശോധനയ്ക്ക് ശേഷം 19 കാരിയെ പോക്സോ ചുമത്തി റിമാൻഡ് ചെയ്യുകയായിരുന്നു.

കൊടുംക്രൂരത ഐസിയുവിനുള്ളിൽ; ശേഷം വിനോദയാത്ര, കേസായതറിഞ്ഞ് ശശീന്ദ്രന്‍റെ മുങ്ങൽ ശ്രമം, കോഴിക്കോട് കടക്കാനായില്ല

അതേസമയം രാജസ്ഥാനിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഇരുപത്തിരണ്ടുകാരിയായ വിവാഹിതയ്ക്കൊപ്പം ഒളിച്ചോടിയ ഇരുപത്തിയഞ്ചുകാരനായ യുവാവിനോട് ക്രൂരത കാട്ടിയ യുവതിയുടെ അച്ഛനും സഹോദരങ്ങളും അറസ്റ്റിലായി എന്നതാണ്. രാജസ്ഥാനിലെ അജ്മീറിൽ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്‍റെ മൂക്ക് അരിവാൾ ഉപയോഗിച്ച് അറുത്തായിരുന്നു അച്ഛനും നാല് മക്കളും പ്രതികാരം ചെയ്തത്. യുവതിയുടെ അച്ഛനും നാല് സഹോദരങ്ങളുമാണ് കേസിൽ പിടിയിലായത്. ആക്രമണത്തിന് ഇരയായ 25 കാരനായ ഹമീദ് ഖാന്‍ നല്‍കിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. മൂക്ക് ചെത്തുന്നതടക്കമുള്ള ക്രൂരമായ കുറ്റകൃത്യം പ്രതികൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് വലിയ തോതിൽ ചർച്ചയായിരുന്നു. ഈ വർഷം ആദ്യം ജനുവരി മാസത്തിലാണ് വിവാഹിതയായ യുവതിയോടൊപ്പം ഹമീദ് ഒളിച്ചോടിയത്. അജ്മീർ ജില്ലയിലെ ഗെഗാൾ ഗ്രാമത്തിൽ ഇവ‍ർ രഹസ്യമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കൾ ഇത് അറിഞ്ഞു. ഇതോടെയാണ് അച്ഛനും നാല് മക്കളും പ്രതികാരം ചെയ്യാൻ എത്തിയത്. മാർച്ച് മാസം 18 ാം തിയതി വൈകുന്നേരം 4 മണിയോടെ പ്രകാശ് ഖാൻ, അസീസ് ഖാൻ, ഇഖ്ബാൽ ഖാൻ, ഹുസൈൻ, മോമിൻ, അമീൻ, സലീം, യുവതിയുടെ അമ്മ എന്നിവർ സ്ഥലത്ത് വന്ന് യുവതിയെ ബലമായി കൂട്ടിക്കൊണ്ടുപോയി. ശേഷമായിരുന്നു ക്രൂരമായ ആക്രമണം എന്നാണ് ഹമീദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

വിവാഹിതയായ മകൾ, 22 കാരി യുവാവിനൊപ്പം ഒളിച്ചോടി, പിന്നാലെ അച്ഛന്‍റെയും സഹോദരങ്ങളുടെയും ക്രൂരത; അറസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി