കൊവാക്സീൻ നിർമ്മാണ സാങ്കേതികവിദ്യ വിദേശ രാജ്യങ്ങൾക്ക് കൈമാറാൻ നീക്കം

By Web TeamFirst Published May 1, 2021, 9:41 AM IST
Highlights

വിദേശത്ത് നിന്ന് വാക്സീൻ നിർമ്മിച്ച് ഇറക്കുമതി നടത്താനായാൽ നിലവിലെ ദൗർലഭ്യത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ഭാരത് ബയോടെക്കും, ഐസിഎംആറും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് കൊവാക്സീൻ വികസിപ്പിച്ചത്.

ദില്ലി: ഇന്ത്യയുടെ കൊവിഡ് വാക്സീനായ കൊവാക്സീന്‍റെ നിർമ്മാണ സാങ്കേതിക വിദ്യ വിദേശ രാജ്യങ്ങൾക്ക് കൈമാറാൻ ആലോചന. താൽപ്പര്യമുള്ള രാജ്യങ്ങൾക്ക് ഫോർമുല കൈമാറുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഉൽപ്പാദനം കൂട്ടാനുള്ള മാർഗ്ഗം എന്ന നിലയിലാണ് സാങ്കേതിക വിദ്യ കൈമാറ്റം ആലോചിക്കുന്നത്.

വിദേശത്ത് നിന്ന് വാക്സീൻ നിർമ്മിച്ച് ഇറക്കുമതി നടത്താനായാൽ നിലവിലെ ദൗർലഭ്യത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ഭാരത് ബയോടെക്കും, ഐസിഎംആറും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് കൊവാക്സീൻ വികസിപ്പിച്ചത്. 

അമേരിക്കയിലും യൂറോപ്പിലും കൊവാക്സീൻ അടിയന്തര ഉപയോഗാനുമതി നേടുന്നതിന്റെ പ്രക്രിയ പുരോഗമിക്കുകയാണെന്നാണ് ഭാരത് ബയോടെക്ക് പറയുന്നത്. മെക്സിക്കോ, ഫിലിപ്പൈൻസ്, ഇറാൻ, പരാഗ്വേ, ഗ്വാട്ടിമാല, നിക്കരാഗ്വ, ബോട്സ്വാന, സിംബാവേ തുടങ്ങിയ രാജ്യങ്ങളിൽ കൊവാക്സീൻ ഉപയോഗത്തിന് അനുമതിയുണ്ട്. 

click me!