തമിഴ്നാട്ടിൽ കൊവിഡ് ബാധിതര്‍ ഇരട്ടിക്കുന്നു; ഗുരുതര ലക്ഷണമില്ലാത്തവരെ ആശുപത്രിയിലാക്കില്ല

By Web TeamFirst Published May 14, 2020, 1:28 PM IST
Highlights

ആശുപത്രികൾ നിറഞ്ഞതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂളുകളും കോളേജുകളും കല്യാണ മണ്ഡപങ്ങളും ഏറ്റെടുത്ത് ക്വാറന്‍റീൻ കേന്ദ്രങ്ങളാക്കി

ചെന്നൈ: ചെന്നൈയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിച്ചതോടെ ഗുരുതര ലക്ഷ്ണമില്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് തീരുമാനം. ആശുപത്രികൾ നിറഞ്ഞതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂളുകളും കോളേജുകളും കല്യാണ മണ്ഡപങ്ങളും ഏറ്റെടുത്ത് ക്വാറന്‍റീൻ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. 

ദിവസവും എഴുന്നൂറിലധികം രോഗികളാണ് തമിഴ്നാട്ടിൽ പുതുതായി ഉണ്ടാകുന്നത്. ഇതോടെ  ആശുപത്രികളിലും രോഗികൾ ഇരട്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ആരോഗ്യ പ്രോട്ടോക്കോൾ നടപ്പാക്കാൻ തീരുമാനിച്ചത്.

രോഗക്ഷ്ണമില്ലാത്ത കൊവിഡ് ബാധിതരെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കുന്നു. ശ്വാസതടസം അടക്കം ഗുരുതര പ്രശ്നമില്ലാത്തവരെയും ആശുപത്രികളിൽ നിന്ന് മടക്കി അയച്ചു. ചെന്നൈയിലെ ആദംബാക്കം നങ്കനല്ലൂർ വേളാച്ചേരി എന്നിവടങ്ങളിൽ ഇന്ന് തിരികെ അയച്ചത് നൂറ് കണക്കിന് രോഗികളെയാണ്.  

മഹാരാഷ്ട്രയിൽ നിന്ന് ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തമിഴ്നാട്ടുകാരെ തിരികെ എത്തിച്ചു തുടങ്ങി. ഇവർക്കായി സ്കൂളുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തയാറാക്കി. മദ്രാസ് ഐ ഐ ടി, അണ്ണാ യൂണിവേഴ്സിറ്റി , കോടമ്പാക്കത്തെ കല്യാണ മണ്ഡപങ്ങൾ വ്യാപാര കേന്ദ്രങ്ങൾ ഏറ്റെടുത്ത് ക്യാറൻറീൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചു.

click me!