രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 258 ആയെന്ന് കേന്ദ്രം; മഹാരാഷ്ട്രയിൽ 11 പേ‌ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Mar 21, 2020, 10:31 AM IST
Highlights

കേന്ദ്രം കണക്കുകൾ പുറത്ത് വിട്ടതിന് പിന്നാലെ മഹാരാഷ്ട്രയിൽ 11 പേ‌ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പിടിഐ റിപ്പോ‌ർട്ട് ചെയ്യുന്നുണ്ട്.

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയെന്ന് കേന്ദ്ര ആരോ​ഗ്യ വകുപ്പ്. പശ്ചിമബം​ഗാളിൽ ഒരാൾക്ക് കൂടി രോ​ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രം കണക്കുകൾ പുറത്ത് വിട്ടതിന് പിന്നാലെ മഹാരാഷ്ട്രയിൽ 11 പേ‌ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പിടിഐ റിപ്പോ‌ർട്ട് ചെയ്യുന്നുണ്ട്. ഇതോട് കൂടി മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിച്ചവരുടെ എണ്ണം 63 ആകും. രാജ്യത്ത് നാല് പേരാണ് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ദില്ലിയിലും മഹാരാഷ്ട്ര, പഞ്ചാബ്, ക‌ർണ്ണാടക സംസ്ഥാനങ്ങളിലുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 

Coronavirus positive cases in Maharashtra rise to 63; eleven more cases found since Friday evening: Official

— Press Trust of India (@PTI_News)

രാജ്യത്ത് 22 പേ‌ർക്ക് രോ​ഗം പൂർണ്ണമായും ഭേദമായ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാ‌ർജ് ചെയ്തിട്ടുണ്ട്. ഒരു രോ​ഗി രാജ്യത്ത് നിന്ന് പോയതായും ആരോ​ഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു. 

കേന്ദ്ര ആരോ​ഗ്യവകുപ്പ് പുറത്ത് വിട്ട പട്ടിക ചുവടെ ചേ‌ർക്കുന്നു.  

S. No. Name of State / UT Total Confirmed cases (Indian National) Total Confirmed cases ( Foreign National ) Cured/
Discharged/Migrated
Death
1 Andhra Pradesh 3 0 0 0
2 Chhattisgarh 1 0 0 0
3 Delhi 25 1 5 1
4 Gujarat 7 0 0 0
5 Haryana 3 14 0 0
6 Himachal Pradesh 2 0 0 0
7 Karnataka 15 0 1 1
8 Kerala 33 7 3 0
9 Madhya Pradesh 4 0 0 0
10 Maharashtra 49 3 0 1
11 Odisha 2 0 0 0
12 Puducherry 1 0 0 0
13 Punjab 2 0 0 1
14 Rajasthan 15 2 3 0
15 Tamil Nadu 3 0 1 0
16 Telengana 8 11 1 0
17 Chandigarh 1 0 0 0
18 Jammu and Kashmir 4 0 0 0
19 Ladakh 13 0 0 0
20 Uttar Pradesh 23 1 9 0
21 Uttarakhand 3 0 0 0
22 West Bengal 2 0 0 0
Total number of confirmed cases in India 219 39 23 4

സ്കോട്ട്ലാൻഡ‍ിൽ നിന്ന് തിരിച്ചെത്തിയ യുവതിക്കാണ് പശ്ചിമ ബം​ഗാളിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. മദ്ധ്യപ്രദേശിലും ഹിമാചൽ പ്രദേശിലും ഇന്നലെ ആദ്യമായി കൊവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടിരിന്നു. 

click me!