പാൽഘര്‍ കൊലപാതക കേസിലെ പ്രതിക്ക് കൊവിഡ് ; സഹതടവുകാര്‍ക്ക് പരിശോധന

By Web TeamFirst Published May 2, 2020, 12:37 PM IST
Highlights

സന്യാസിമാരെ മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതിക്കൊപ്പെ ലോക്കപ്പിൽ കഴിഞ്ഞ 30 പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരെ ആൾക്കൂട്ട ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേസിൽ പൊലീസ് പ്രതിചേര്‍ത്ത് ജയിലിൽ കഴിയുകയായിരുന്ന 55 വയസ്സുകാരനാണ് കൊവിഡ് 19 സ്ഥീരികരിച്ചത്. സന്യാസിമാരെ മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതിക്കൊപ്പെ ലോക്കപ്പിൽ കഴിഞ്ഞ 30 പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും

തുടര്‍ന്ന് വായിക്കാം: സന്ന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവം: അമിത് ഷാക്ക് ഉറപ്പ് നല്‍കി ഉദ്ധവ് താക്കറെ... 

ഗുജറാത്ത് അതിര്‍ത്തി ഗ്രാമമായ കാസയിൽ കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന സന്യാസിമാര്‍ക്കെതിരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. മോഷ്ടാക്കളെന്ന് കരുതിയാണ് ആൾക്കൂട്ടം ആക്രമിച്ചതെന്നും സംഭവത്തിന് പിന്നിൽ വര്‍ഗ്ഗീയത ഇല്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 



 

click me!