
ദില്ലി: പ്രമുഖ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ, ഭാര്യ നേഹ പ്രസാദ എന്നിവരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. കൊവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂർ നടത്തിയ വിരുന്നിൽ ഇരുവരും പങ്കെടുത്തിരുന്നെങ്കിലും പരിശോധനാഫലം നെഗറ്റീവായതോടെ ആശങ്കകൾ ഒഴിവായി. രോഗം കൂടുതൽപേരിലേക്ക് പടരാതിരിക്കാനായി ഇരുവരും നേരത്തെ വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു.
അതേ സമയം കനിക കപൂർ നടത്തിയ വിരുന്നിൽ പങ്കെടുത്ത മുതിർന്ന ബിജെപി നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യക്കും മകനും എംപിയുമായ ദുഷ്യന്ത് സിംഗിന് കൊവിഡ് 19 ഇല്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ലണ്ടനിൽ നിന്ന് തിരികെയെത്തിയ കനികക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്.
ഇവർ യാത്രാവിവരം മറച്ചുവെച്ചാണ് വിരുന്നടക്കം സംഘടിപ്പിച്ചത്. നിലവിൽ ലഖ്‌നൗവിലെ കിങ്ങ് ജോർജ്‌സ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കനികയ്ക്കെതിരെ അശ്രദ്ധയോടെ പെരുമാറി പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam