കൊറോണവൈറസ്: ഗോശാലകള്‍ ശുചീകരിക്കും; തുറന്നയിടങ്ങളില്‍ ഇറച്ചി, മീന്‍ വില്‍പന നിരോധിക്കും

By Web TeamFirst Published Mar 5, 2020, 6:08 PM IST
Highlights

രാജ്യത്ത് ഇതുവരെ 30 പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് കേസുകള്‍ ഉത്തര്‍പ്രദേശിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ദില്ലി: കൊറോണവൈറസ് ബാധ തടയാന്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ കര്‍ശന നിയന്ത്രണങ്ങള്‍. ലഖ്നൗവിലെ ഗോശാലകള്‍ ശുചീകരിക്കാനും തുറന്ന സ്ഥലങ്ങളിലെ മത്സ്യ-മാംസ വില്‍പന നിരോധിക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നഗരത്തിലെ എല്ലാ ഹോട്ടലുകാര്‍ക്കും ശുചിത്വ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാനും നിര്‍ദേശം നല്‍കി. പാതി വേവിച്ച മാംസ വിഭവങ്ങള്‍ വില്‍ക്കുന്നതിനും നിരോധനമുണ്ട്. രാജ്യത്ത് ഇതുവരെ 30 പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് കേസുകള്‍ ഉത്തര്‍പ്രദേശിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗ്രയില്‍ ആറ് പേര്‍ക്കും ലഖ്നൗവില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധിച്ചിരിക്കുന്നത്. കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് ഹോളി ആഘോഷങ്ങളില്‍ വിട്ട് നില്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിരുന്നു. ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

click me!