കൊവിഡ് 19: കേരള മോഡൽ പ്രതിരോധം മാതൃക, കേന്ദ്ര ഇടപെടൽ പോരെന്ന് സിപിഎം പിബി

Web Desk   | Asianet News
Published : Mar 15, 2020, 05:06 PM ISTUpdated : Mar 15, 2020, 07:21 PM IST
കൊവിഡ് 19: കേരള മോഡൽ പ്രതിരോധം മാതൃക, കേന്ദ്ര ഇടപെടൽ പോരെന്ന് സിപിഎം പിബി

Synopsis

ദില്ലി കലാപം തടയാൻ ദില്ലി പൊലീസും കേന്ദ്ര സർക്കാരും മനപ്പൂർവം അലംഭാവം കാണിച്ചു. ദില്ലി കലാപവുമായി ബന്ധപ്പെട്ട് മതസ്പർധ വളർത്തിയത് ബിജെപിയുടെ ആസൂത്രിത പദ്ധതിയായിരുന്നുവെന്നും പിബി വിമർശിച്ചു.

ദില്ലി: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 രോഗത്തെ നേരിടുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ പര്യാപ്തമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യുറോ. കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ശാസ്ത്രീയ പ്രചരണം നടത്താനും ജനങ്ങളെ ബോധവൽക്കരണം നടത്താനും സിപിഎം ആഹ്വാനം ചെയ്തു.

ദില്ലിയിൽ ചേർന്ന പിബി യോഗത്തിന്റേതാണ് തീരുമാനം. കൊവിഡ് 19 ബാധിതരെ പരിശോധിക്കാൻ കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗത്തെ നേരിടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കൂടുതൽ ധനസഹായം നൽകണമെന്നും പിബി ആവശ്യപ്പെട്ടു. രോഗബാധ നേരിടുന്നതിൽ കേരളത്തിന്റെ പരിശ്രമങ്ങൾ മാതൃകാപരമെന്നും പിബി യോഗം വിലയിരുത്തി.

അതേസമയം, ദില്ലി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പിബി യോഗം വിമർശനം ഉന്നയിച്ചിട്ടുണ്ട്. കലാപം തടയാൻ ദില്ലി പൊലീസും കേന്ദ്ര സർക്കാരും മനപ്പൂർവം അലംഭാവം കാണിച്ചു. ദില്ലി കലാപവുമായി ബന്ധപ്പെട്ട് മതസ്പർധ വളർത്തിയത് ബിജെപിയുടെ ആസൂത്രിത പദ്ധതിയായിരുന്നുവെന്നും പിബി വിമർശിച്ചു.

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു