രാജ്യത്ത് കൊവിഡ് മരണം അരലക്ഷം കടന്നു; ആകെ രോഗബാധിതരുടെ എണ്ണം 26 ലക്ഷത്തിന് മുകളിൽ

By Web TeamFirst Published Aug 17, 2020, 9:56 AM IST
Highlights

മഹാരാഷ്ട്രയും ആന്ധ്രയും ഉൾപ്പടെ ഉള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. മഹാരാഷ്ട്രയിൽ 11,111 ആണ് പ്രതിദിന വർദ്ധന.

ദില്ലി: രാജ്യത്ത് കൊവിഡ് മരണം അരലക്ഷം കടന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ഇത് വരെ മരിച്ചത് 50,921 പേരാണ്. 24 മണിക്കൂറിനിടെ 941 മരണം പുതുതായി സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത് 26,47,663 പേർക്കാണ് 57, 981 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 

മഹാരാഷ്ട്രയും ആന്ധ്രയും ഉൾപ്പടെ ഉള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. മഹാരാഷ്ട്രയിൽ 11,111 ആണ് പ്രതിദിന വർദ്ധന. 24 മണിക്കൂറിനുള്ളിൽ 288 പേർ മരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ മരണം ഇരുപതിനായിരം കടന്നു. ആന്ധ്രയിൽ 8012പേരും തമിഴ് നാട്ടിൽ 5950പേരും കർണാടകയിൽ 2428 പേരും ഇന്നലെ രോഗ ബാധിതരായി. ഉത്തർപ്രദേശിലും ബിഹാറിലും പശ്ചിമ ബംഗാളിലും രോഗബാധിതർ കൂടുകയാണ്.

click me!