ദില്ലിയില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ; പുതിയ ഉത്തരവിറക്കി ഗവര്‍ണര്‍

Published : Jun 13, 2020, 10:11 PM ISTUpdated : Jun 13, 2020, 10:26 PM IST
ദില്ലിയില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ; പുതിയ ഉത്തരവിറക്കി ഗവര്‍ണര്‍

Synopsis

ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പുതിയ ഉത്തരവിറക്കിയത്.  

ദില്ലി: ദില്ലിയില്‍ കോവിഡ് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അധികാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവ് ഇറക്കി. നിബന്ധനകള്‍ ആദ്യം ലംഘിച്ചാല്‍ 500 രൂപയും ആവര്‍ത്തിച്ചാല്‍ ആയിരം രൂപയും ആണ് പിഴ ചുമത്തുക. ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പുതിയ ഉത്തരവിറക്കിയത്.

'പെട്ടെന്ന് മണവും രുചിയും നഷ്ടപ്പെടുന്നത് കൊവിഡ് 19 ലക്ഷണം തന്നെ'

രാജ്യത്ത് കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ദില്ലി. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധത്തില്‍ ദില്ലി സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വരും ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷാ സംവിധാനം ആർക്കും തകർക്കാനാകില്ല; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പ്: അമിത് ഷാ
പഞ്ചാബിൽ ചോദ്യപേപ്പർ ചോർന്നിട്ടില്ല, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി ഭഗവന്ത് മാൻ