തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് എംഎല്‍എ മരിച്ചു, ഇന്ത്യയില്‍ കൊവിഡിന് കീഴടങ്ങുന്ന ആദ്യ ജനപ്രതിനിധി

By Web TeamFirst Published Jun 10, 2020, 9:30 AM IST
Highlights

കൊവിഡ് പ്രവർത്തനത്തിന് മുൻ നിരയിലുണ്ടായിരുന്ന നേതാവായിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് അന്‍പഴകന്‍. 

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡിഎംകെ എംഎൽഎ മരിച്ചു.  ജെ അൻപഴകൻ ആണ് മരിച്ചത്. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. 

 ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമാണ്.  കൊവിഡ് പ്രവർത്തനത്തിന് മുൻ നിരയിലുണ്ടായിരുന്ന നേതാവായിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് അന്‍പഴകന്‍. 

ജൂണ്‍ 2നാണ് അന്‍പഴകനെ ഡോ. റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാകുകയായിരുന്നുവെന്ന് മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ അദ്ദേഹത്തിന്‍റെ നില മോശമായി തുടര്‍ന്നിരുന്നതിനാലില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുയായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. 

click me!