മധ്യപ്രദേശിൽ വീണ്ടും ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം, രണ്ടു പേർ പിടിയില്‍

Published : Apr 22, 2020, 10:38 PM ISTUpdated : Apr 22, 2020, 10:55 PM IST
മധ്യപ്രദേശിൽ വീണ്ടും ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം, രണ്ടു പേർ പിടിയില്‍

Synopsis

മധ്യപ്രദേശിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്. 

ഭോപ്പാല്‍: മധ്യപ്രദേശിൽ വീണ്ടും ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം. ഷോപ്പൂർ ജില്ലയിലെ ഗസ് വനിയിലാണ് സംഭവം. ഡോക്ടറിനും പൊലീസുകാരനും പരിക്കേറ്റു. കൊവിഡ് പരിശോധനക്ക് വിധേയനാകേണ്ട വ്യക്തിയുടെ കുടുംബമാണ് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി. മധ്യപ്രദേശിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്. 

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങൾ ജാമ്യമില്ലാകുറ്റമാക്കിയുള്ള ഓര്‍ഡിനൻസ് കേന്ദ്രം പുറത്തിറക്കിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം നിലവില്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

 

PREV
click me!

Recommended Stories

മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തിൽപ്പെട്ടു; സംഭവത്തിൽ ദുരൂഹത
സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം