മഹാരാഷ്ട്രയില്‍ കൊവിഡ് മരണം 5 ആയി; രാജ്യത്ത് 16 മരണം; ഇന്ന് മാത്രം ഇന്ത്യയില്‍ 88 പുതിയ രോഗികള്‍

By Web TeamFirst Published Mar 26, 2020, 10:16 PM IST
Highlights

മഹാരാഷ്ട്രയിൽ ഇത് വരെ 5 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 124 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കർണ്ണാടകത്തിലും തെലങ്കാനയിലും തമിഴ്നാട്ടിലുമെല്ലാം ഇന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

ദില്ലി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 700 കടന്നു. ഇന്ന് മാത്രം 88 പേർക്കാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 16 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്രത്തിന്‍റെ എട്ട് മണിവരെയുള്ള കണക്ക് എന്നാൽ ഈ കണക്ക് പുറത്ത് വിട്ടതിന് പിന്നാലെ മഹാരാഷ്ട്രയിൽ 65 വയസുകാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

കേന്ദ്ര ആരോഗ്യവകുപ്പ ് രാത്രി എട്ട് മണിക്ക് പുറത്ത് വിട്ട പട്ടിക

S. No. Name of State / UT Total Confirmed cases (Indian National) Total Confirmed cases ( Foreign National ) Cured/
Discharged/Migrated
Death
1 Andaman and Nicobar Islands 1 0 0 0
2 Andhra Pradesh 11 0 1 0
3 Bihar 6 0 0 1
4 Chandigarh 7 0 0 0
5 Chhattisgarh 6 0 0 0
6 Delhi 35 1 6 1
7 Goa 3 0 0 0
8 Gujarat 42 1 0 3
9 Haryana 16 14 11 0
10 Himachal Pradesh 3 0 0 1
11 Jammu and Kashmir 13 0 1 0
12 Karnataka 55 0 3 2
13 Kerala 110 8 6 0
14 Ladakh 13 0 0 0
15 Madhya Pradesh 20 0 0 1
16 Maharashtra 121 3 1 3
17 Manipur 1 0 0 0
18 Mizoram 1 0 0 0
19 Odisha 2 0 0 0
20 Puducherry 1 0 0 0
21 Punjab 33 0 0 1
22 Rajasthan 39 2 3 0
23 Tamil Nadu 20 6 1 1
24 Telengana 34 10 1 0
25 Uttarakhand 4 1 0 0
26 Uttar Pradesh 40 1 11 0
27 West Bengal 10 0 0 1
Total number of confirmed cases in India 647# 47 45 16
# Few of the new cases have been reassigned States as per latest information

മഹാരാഷ്ട്രയിൽ ഇത് വരെ 5 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 124 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കർണ്ണാടകത്തിലും തെലങ്കാനയിലും തമിഴ്നാട്ടിലുമെല്ലാം ഇന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആൻഡമാൻ നിക്കോബാർ ഐലൻഡിൽ ഇന്ന് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തു. മാർച്ച് 24ന് ചെന്നൈയിൽ നിന്ന് വിമാനമാർഗം ആൻഡമാനിൽ എത്തിയ വ്യക്തിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

കർണാടകത്തിൽ രോഗം ബാധിച്ച ഒരാൾ നഞ്ചൻഗോഡ് ഫാർമസ്യൂട്ടിക്കൽ  കമ്പനി ജീവനക്കാരനാണ്. ഇയാൾ വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു നിന്ന് എത്തിയവരുമായി നേരിട്ട് ഇടപഴകിയതായി കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

click me!