ഒമ്പത് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കണക്ക്; 24 മണിക്കൂറിനിടെ 553 മരണം

Published : Jul 14, 2020, 09:54 AM ISTUpdated : Jul 14, 2020, 11:00 AM IST
ഒമ്പത് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കണക്ക്; 24 മണിക്കൂറിനിടെ 553 മരണം

Synopsis

ഇത് വരെ 5,71,460 പേർക്ക് രോഗം ഭേദമായെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ 63.02 ശതമാനമാണ് രോഗമുക്തി നിരക്ക് 3,11,565 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്ത് വിട്ട പട്ടികയിൽ പറയുന്നു. 

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28,498 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 9,06,752 ആയി. 553 മരണങ്ങൾ കൂടി ഈ കാലയളവിൽ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 23,727 ആയി. 

ഇത് വരെ 5,71,460 പേർക്ക് രോഗം ഭേദമായെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ 63.02 ശതമാനമാണ് രോഗമുക്തി നിരക്ക് 3,11,565 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്ത് വിട്ട പട്ടികയിൽ പറയുന്നു. 

രോഗികളുടെ എണ്ണം എറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിൽ ഇന്നലെ 6,497 കേസുകളും 193 മരണവും റിപ്പോർട്ടു ചെയ്തു. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 4328 കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറയുന്നത് ആശ്വാസകരമാണ്. ഇന്നലെ 1236 കേസുകൾ മാത്രമാണ് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 

ഓരോ സംസ്ഥാനത്തെയും കണക്കുകൾ അറിയാം, ഇൻ്ററാക്ടീവ് മാപ്പ്

യുപിയും ഗുജറാത്തും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. 19 സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങളോട് ഐസിഎംആർ നിർദേശിച്ചു.

തമിഴ്നാട്ടിൽ ഇന്നലെ 4328 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 66 പേരാണ് കൊവിഡിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് 2032 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. ഇതുവരെ 1,42,798 പേര്‍ക്ക് രോഗം ബാധിച്ചു. 

കർണാടകത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം കാൽ ലക്ഷത്തിലേക്ക് കടക്കുകയാണ്. ബെംഗളൂരുവിലാണ് കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നത്. കർണാടകത്തിൽ ഇന്നലെ 2738 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1315 രോഗികൾ ബെംഗളുരുവിലാണ്. സംസ്ഥാനത്ത് ആകെ 41,581 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 24,572 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെ 73 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 757 ആയി ഉയര്‍ന്നു

PREV
click me!

Recommended Stories

വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്
പുതുച്ചേരിയിൽ ടിവികെയുടെ പൊതുയോ​ഗം ചൊവ്വാഴ്ച നടക്കും, ​ഗർഭിണികളും കുട്ടികളും പങ്കെടുക്കരുതെന്ന് നിർദേശം