ബിഎൻഎസിലെ വിവിധ വകുപ്പുകൾ കൂടാതെ നിർബന്ധിത മതപരിവർത്തനത്തിന് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തിരുന്നത്.

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പട്ട മലയാളി പാസ്റ്റർ ആൽബിന് ജാമ്യം. മജിസ്ട്രേറ്റ് കോടതിയാണ് പാസ്റ്റർ ആൽബിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 13നാണ് പാസ്റ്റർ ആൽബിനെ മതപരിവർത്തനം ആരോപിച്ച് യുപി പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം സ്വദേശി ആൽബിനെയാണ് ബജറങ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കാൺപൂരിനടുത്ത് നൗരംഗയിൽ വീട്ടിൽ പള്ളി ഉണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവർത്തനം നടത്തുന്നു എന്നായിരുന്നു പരാതി. ഇതിനെതിരെ പ്രതിഷേധിച്ചവരെ ആൽബിൻ ആക്രമിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിൽ പരാമർശിച്ചിരുന്നു. ബിഎൻഎസിലെ വിവിധ വകുപ്പുകൾ കൂടാതെ നിർബന്ധിത മതപരിവർത്തനത്തിന് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തിരുന്നത്. കാൺപൂരിലെ ജയിലിലായിരുന്നു പാസ്റ്റർ ആൽബിൻ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming