
ദില്ലി: രാജ്യത്ത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗണിന് ശുപാർശ. 150 ജില്ലകളുടെ പട്ടിക ഇതിനായി കേന്ദ്ര തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കേരളത്തിൽ ഇന്നലെ 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോടും, എറണാകുളത്തുമാണ് സംസ്ഥാനത്ത് തന്നെ എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. രാജ്യത്ത് തന്നെ ഇന്ത്യൻ വകഭേദം എറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കോട്ടയത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.81 ശതമാനമാണ്. കോഴിക്കോട് 26.66 ശതമാനമായിരുന്നു ഇന്നലെ ടെസറ്റ് പോസിറ്റിവിറ്റി, തിരുവനന്തപുരത്ത് 17.23 ശതമാനവും, എറണാകുളത്ത് 24.54 ശതമാനമാണ് നിലവിലെ കണക്ക്. വയനാട്ടിലും സ്ഥിതി വ്യത്യസ്ഥമല്ല 24 ശതമാനമായിരുന്നു ടിപിആർ.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ ഇന്ന് മൂവായിരം കടന്നു. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും ഇന്ന് രണ്ടുലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3200 പേരാണ് മരിച്ചത്. ഇതാദ്യമായാണ് ഒരുദിവത്തെ മരണസംഖ്യ 3000 കടക്കുന്നത്. ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിതരായവര്‍ 3.62 ലക്ഷം പേരാണ്.
ഇതിനിടെ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സീൻ രജിസ്ട്രേഷൻ ഇന്നു തുടങ്ങും. വൈകീട്ട് നാല് മണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും. 18 വയസിന് മുകളിലുള്ളവര്‍ക്ക് അടുത്ത മാസം ഒന്നുമുതലാണ് വാക്സീന്‍ ലഭിക്കുക. ഇതിനിടയിൽ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ ഇന്നും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam