'അവശേഷിക്കുന്ന ഓക്സിജന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരും'; കേന്ദ്രത്തോട് അപേക്ഷയുമായി കെജ്രിവാള്‍

Web Desk   | Asianet News
Published : Apr 20, 2021, 07:07 PM ISTUpdated : Apr 20, 2021, 07:25 PM IST
'അവശേഷിക്കുന്ന ഓക്സിജന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരും'; കേന്ദ്രത്തോട് അപേക്ഷയുമായി കെജ്രിവാള്‍

Synopsis

നേരത്തെയും രാജ്യ തലസ്ഥാനത്തെ ആശുപത്രികളില്‍ ഒക്സിജന്‍റെ അപരാപ്തയും, ഐസിയു കിടക്കകളുടെ കുറവും ചൂണ്ടിക്കാട്ടി കെജ്രിവാള്‍ കേന്ദ്രത്തിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. 

ദില്ലി: കേന്ദ്ര സര്‍ക്കാറിനോട് ഒക്സിജന്‍ എത്തിക്കാന്‍ വീണ്ടും ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദേശീയ തലസ്ഥാനത്ത് മെഡിക്കല്‍ ആവശ്യത്തിനുള്ള ഒക്സിജന് വന്‍ ക്ഷാമം നേരിടുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് കെജ്രിവാള്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും കെജ്രിവാള്‍ ഈ ആവശ്യം ഉന്നയിച്ചു.

'ഗൗരവകരമായ ഓക്സിജന്‍ പ്രസിസന്ധിയാണ് ദില്ലിയില്‍ നിലനില്‍ക്കുന്നത്. ഞാന്‍ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടുന്നു, ആവശ്യമായ ഓക്സിജന്‍ ദില്ലിക്ക് നല്‍കൂ. മണക്കൂറുകളുടെ ഉപയോഗത്തിനുള്ള ഒക്സിജന്‍ മാത്രമേ ദില്ലിയിലെ ആശുപത്രികളില്‍ അവശേഷിക്കുന്നുള്ളൂ' - അരവിന്ദ് കെജ്രിവാള്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

Serious oxygen crisis persists in Delhi. I again urge centre to urgently provide oxygen to Delhi. Some hospitals are left with just a few hours of oxygen.

Posted by Arvind Kejriwal on Tuesday, 20 April 2021

നേരത്തെയും രാജ്യ തലസ്ഥാനത്തെ ആശുപത്രികളില്‍ ഒക്സിജന്‍റെ അപരാപ്തയും, ഐസിയു കിടക്കകളുടെ കുറവും ചൂണ്ടിക്കാട്ടി കെജ്രിവാള്‍ കേന്ദ്രത്തിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ പരിഭ്രാന്തി ജനിപ്പിക്കുന്ന രീതിയില്‍ പുതിയ ആപേക്ഷയെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും ആശുപത്രികളില്‍ നിന്നും ഒക്സിജന്‍ ക്ഷാമം സംബന്ധിച്ച് അടിയന്തര സന്ദേശങ്ങള്‍ വരുന്നു എന്ന് അറിയിച്ചിട്ടുണ്ട്. ദില്ലി ഹൈക്കോടതിയില്‍ ഒക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പ്രശ്നവും ഇല്ലെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് ദില്ലിയിലെ സര്‍ക്കാര്‍ തന്നെ ഒക്സിജന്‍ ക്ഷാമം പ്രശ്നം ഉയര്‍ത്തുന്നത് എന്നതാണ് ശ്രദ്ധേയം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്