മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു

Published : Jul 25, 2020, 12:23 PM ISTUpdated : Jul 25, 2020, 12:33 PM IST
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

ഇന്ത്യയിലിതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. ശിവ്‍രാജ് സിംഗ് ചൗഹാൻ തന്നെയാണ് രോഗബാധയുടെ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് രോഗബാധയുടെ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിലിതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്.

''എന്‍റെ പ്രിയപ്പെട്ടവരേ, എനിക്ക് കൊവിഡ് 19 ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ടെസ്റ്റ് നടത്തിയപ്പോൾ ഫലം പോസിറ്റീവാണ്. എന്‍റെ സമ്പ‍ർക്കത്തിൽ വന്ന എല്ലാ സ്നേഹിതരോടും ഉടൻ തന്നെ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാനുമായി വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ഉടൻ തന്നെ ക്വാറന്‍റീനിൽ പോകണമെന്നും അപേക്ഷിക്കുന്നു'',  എന്ന് ചൗഹാൻ വ്യക്തമാക്കി. 

''കൊവിഡ് 19-ന് കൃത്യസമയത്ത് ചികിത്സ നൽകിയാൽ രോഗി രക്ഷപ്പെടുമെന്നതിന് സംശയമില്ല. മാർച്ച് 25 മുതൽ ഞാൻ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവ‍ർത്തനങ്ങൾക്ക് പ്രഥമപരിഗണന നൽകി മേൽനോട്ടം വഹിക്കുന്നുണ്ട്. എന്‍റെ അഭാവത്തിൽ ഈ പ്രവർത്തനങ്ങൾക്ക് ആഭ്യന്തരമന്ത്രി ഡോ. നരോത്തം മിശ്ര നേതൃത്വം നൽകും. നഗരവികസമന്ത്രി ഭൂപേന്ദ്രസിംഗും വിദ്യാഭ്യാസവകുപ്പ് മന്ത്രി വിശ്വാസ് സാരംഗും ആരോഗ്യമന്ത്രി പി ആർ ചൗധുരിയും എല്ലാ സഹായവും നൽകും'' - അദ്ദേഹം അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വിജയം ടീം യുഡിഎഫിന്റേത്, സർക്കാരിന്റെ പരാജയം ജനങ്ങളിലെത്തിക്കാനായി'; പ്രതികരണവുമായി പി സി വിഷ്ണുനാഥ്
36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി