ലോക്ക് ഡൗൺ: കൂടുതൽ ഇളവുകൾ പിന്നീടെന്ന് കേന്ദ്ര സര്‍ക്കാര്‍, രാജ്യത്ത് വൈറസ് ബാധിതര്‍ 12380

By Web TeamFirst Published Apr 16, 2020, 10:34 AM IST
Highlights
കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ അടങ്ങിയ മാര്‍ഗ്ഗ രേഖ എപ്പോൾ വേണമെങ്കിലും പുതുക്കുന്നതിന് തടസം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിക്കുന്നത്. 
ദില്ലി: രാജ്യത്ത് കൊവിഡ് മരണം 414 ആയി. 12380 വൈറസ് ബാധിതരുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്ക്. 1488 പേർ ആശുപത്രി വിട്ടു. മഹാരാഷ്ട്രയിൽ മാത്രം 2916 പേര്‍ക്കാണ് കൊവിഡ് ബാധ. അതിനിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗ്ഗ രേഖയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പിന്നീട് പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ  കൂടി പരിഗണിച്ച ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുക.  കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ അടങ്ങിയ മാര്‍ഗ്ഗ രേഖ എപ്പോൾ വേണമെങ്കിലും പുതുക്കുന്നതിന് തടസം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിക്കുന്നത്. 
അതേസമയം ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. രണ്ടാം സാമ്പത്തിക പാക്കേജിനെക്കുറിച്ച് ആലോചനകൾക്കായാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. 
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 
click me!