രാജ്യത്ത് പുതിയ കൊവിഡ് വകഭേദം; കടുത്ത ലക്ഷണങ്ങൾ, കണ്ടെത്തിയത് വിദേശത്ത് നിന്നെത്തിയവരിൽ

By Web TeamFirst Published Jun 8, 2021, 7:24 AM IST
Highlights

വിദേശത്ത് നിന്ന്‌ എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം.

ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. വിദേശത്ത് നിന്ന്‌ എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം. അതേസമയം രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷത്തിന് താഴെയെത്തി.

രാജ്യത്തെ പുതുക്കിയ വാക്സീൻ മാർഗ്ഗനിർദ്ദേശം ഈയാഴ്ച നിലവില്‍ വരും. വാക്സീൻ മുൻഗണന പട്ടിക തയ്യാറാക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നല്‍കും. ചെറിയ സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നല്‍കാൻ മുൻഗണന നല്‍കും. പാവപ്പെട്ടവരെ സഹായിക്കാൻ ഇ വൗച്ചറും പരിഗണനയിലുണ്ട്. സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന പാവപ്പെട്ടവർക്കാണ് ഇത് നല്‍കുക. കേസുകളുടെ എണ്ണം, വാക്സീൻ പാഴാക്കൽ തുടങ്ങിയ മാനദണ്ഡം അനുസരിച്ചാവും ഇനി വാക്സീൻ വിതരണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!