രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; 24 മണിക്കൂറിനിടെ 853 മരണം, 54,735 പേർക്ക് കൂടി രോഗം

By Web TeamFirst Published Aug 2, 2020, 10:01 AM IST
Highlights

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,601കേസുകളും 322 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 9,276 പേർ ഇന്നലെ മാത്രം രോഗബാധിതരായി.

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നു. പ്രതിദിന കണക്ക് ഇന്നും അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 17,50,723 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 853 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണങ്ങൾ 37,364  ആയി ഉയർന്നു. നിലവിൽ 5,67,730 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 64.53 ശതമാനമാണ് രോഗമുക്തി നിരക്ക്. 11, 45, 629 രോഗമുക്തരായി   

മഹാരാഷ്ട്രയിലും ആന്ധ്രയിലും കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,601കേസുകളും 322 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 9,276 പേർ ഇന്നലെ മാത്രം രോഗബാധിതരായി. തമിഴ്നാട്ടിൽ 5,879 പേർക്കും കർണാടകയിൽ 5172 പേർക്കും രോഗം സ്ഥിരീകരിച്ചു. ബംഗാളിൽ 2,589 പേരും ഡൽഹിയിൽ 1,118 പേരും ഇന്നലെ രോഗബാധിതരായി. 

click me!